Friday, September 30

ചില രസകരമായ (കേള്‍ക്കേണ്ട) കഥകള്‍ (എങ്ങോ കേട്ടത്).(നര്മ്മം)
1) അടിയന്തരാവസ്ഥ
തീവ്രമായ സൈനിക നിയന്ത്രണങ്ങളുള്ള ഒരു രാജ്യത്ത്‌ നിന്നും ഒരാള്‍ അയാളുടെ കൂട്ടുകാരന് ഒരു കത്തെഴുതി. കത്തില്‍ ആ രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ശന നിയമ വ്യവസ്ഥകളെക്കുറിച്ച് അയാള് ഇങ്ങനെ എഴുതി:
ഈ രാജ്യം ഇപ്പോള്‍ പൂര്‍ണമായും സൈനിക നിയന്ത്രണത്തിലാണ്. സൈന്യം ഭരണം പിടിച്ചടക്കിയതിനു ശേഷം ഇവിടെ എല്ലായിടത്തും കര്‍ശനമായ പരിശോധനയാണ്. ഭരണം പിടിച്ചടക്കി കുറെയേറെയായെങ്കിലും ഇപ്പോഴും ഒട്ടും സ്വതന്ത്രമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒന്ന് പുറത്തേക്കിറങ്ങാന്‍ തന്നെ പേടിയാണ്. തീര്‍ത്തും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈ രാജ്യം. ഇവിടെക്ക് വരുന്ന പാര്‍സലുകളും കത്തുകളും മറ്റെല്ലാ കൊറിയര്‍ സാധനങ്ങളും ശരിക്കും അഴിച്ചു തുറന്നു നോക്കിയ ശേഷമേ ഉടമസ്ഥന് ലഭിക്കുകയുള്ളൂ.അത്രത്തോളം മോശമാണ് ഇവിടത്തെ അവസ്ഥ. ഞാനെഴുതുന്ന ഈ കത്ത് തന്നെ പൊട്ടിച്ചു വായിക്കാതെ നിങ്ങള്‍ക്ക്‌ ലഭിക്കുമെന്ന് തോന്നുന്നില്ല...
കത്ത് ഇങ്ങനെ തുടര്‍ന്ന് അയാള്‍ പേരും വിലാസവും എഴുതി കത്ത് പോസ്റ്റ്‌ ചെയ്തു.
മൂന്നാഴ്ച്ചകള്‍ക്ക് ശേഷം അയാള്‍ക്ക് അവിടത്തെ പോസ്റ്റല്‍ ഡിപാര്‍ട്മെന്‍ടില്‍ നിന്നും ഒരു കത്തു ലഭിച്ചു.
അയാള്‍ കത്തു തുറന്നു വായിച്ചു. അതിലിങ്ങനെ എഴുതിയിരുന്നു.
താങ്കളുടെ അഭിപ്രായം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ആരുടേയും കത്തുകള്‍ തുറന്നു നോക്കി വായിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല.
ഒപ്പ്‌
പോസ്റ്റല്‍ ഡിപാര്‍ട്മെന്‍റ്.
2) രാജാവിന്‍റെ മകന്‍
പണ്ട് പണ്ടൊരു രാജാവിന് വികൃതിയായ ഒരു മകന്‍ ഉണ്ടായിരുന്നു. മകന്‍ എങ്ങനെ നോക്കിയിട്ടും നേരാവുന്നില്ല..
അങ്ങനെ രാജാവ് മകനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തീരുമാനിച്ചു.
പക്ഷെ, ആരെ കണ്ടെത്തും.  ഒട്ടും മലയാളം അറിയാത്ത ഒരു സായിപ്പിനേയും മകനെയും ഒരുമിച്ച് താമസിപ്പിച്ചാല്‍ മകന്‍ പെട്ടെന്ന്‍ ഇംഗ്ലീഷ് പഠിക്കുമെന്ന് രാജാവിന് തോന്നി. അങ്ങനെ മകനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സായിപ്പിനെ ഏര്‍പ്പാടാക്കി.
സായിപ്പിനെയും മകനെയും പ്രത്യേകം സജ്ജമാക്കിയ ഒരു വീട്ടില്‍ താമസിപ്പിച്ചു. എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. പുറത്തു നിന്ന് വാതില്‍ പൂട്ടി. 
മകനും സായിപ്പും മാത്രം. പുറം ലോകത്ത് ആരുമായും യാതൊരു ആശയവിനിമയവും നടത്താതെ ദിവസങ്ങള് കഴിഞ്ഞു പോയി.   രാജാവിന് ഉല്‍ക്കണ്ഠ അടക്കാന് വയ്യ. മലയാളം തരിമ്പുമറിയാത്ത സായിപ്പ്‌ മകനെ ഇംഗ്ലീഷ് പഠിപ്പിച്ചത് കാണാന്‍ രാജാവിന് തിരക്കായി.
ഒരാഴ്ച കഴിഞ്ഞു രാജാവ് വന്നു നോക്കി. മെല്ലെ വാതില്‍ തുറന്നു നോക്കി.
ഫൂൂൂൂൂൂൂൂൂൂ
അതാ സായിപ്പ്‌ പാഞ്ഞു വരുന്നു പച്ചമലയാളത്തില്‍ തെറി പറഞ്ഞു കൊണ്ട്
“ഈ പന്ന കഴുവേറീടെ മോനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എനിക്ക് പറ്റില്ലെടാ............മോനെ
റോക്കറ്റ്‌ വിട്ട മാതിരി സായിപ്പ്‌ ഇറങ്ങി ഓടി. 

3)  സര്‍ക്കസിലെ ആന
ഒരിക്കല്‍ ഒരു നവദമ്പതികള്‍ ജമ്പോ സര്‍കസ് കാണാന്‍ പോയി.
ഒരു ആന അര്‍ദ്ധനഗ്നയായ സര്‍ക്കസുകാരിയെ തുമ്പിക്കൈയില്‍ തൂക്കി അമ്മാനമാടുന്ന ഒരു ഐറ്റം ഉണ്ടായിരുന്നു.
സര്‍ക്കസെല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നു ഭാര്യ ഭര്‍ത്താവിനോട്:
ഹോ ആ ആനയുടെ അഭ്യാസം കലക്കി അല്ലെ
ഭര്‍ത്താവ്: ആനയോ, എപ്പോ? ആനയുണ്ടായിരുന്നോ സര്‍ക്കസില്‍? ഞാന്‍ കണ്ടില്ലല്ലോ? 

4) അസന്തുഷ്ടനായ മനുഷ്യന്
ഒരാള്‍ ഒരു മനശാസ്ത്ര വിദഗ്ധന്‍റെയടുത്ത് ചികില്‍സ തേടിയെത്തി.
അയാള്‍ പ്രശനം എന്താണെന്ന് അവതരിപ്പിച്ചു.
അയാള്‍ : ഡോക്ടര്‍ ഞാന്‍ കുറെക്കാലമായി ശരിക്കൊന്ന് ചിരിച്ചിട്ട്. എനിക്ക് ഒട്ടും ചിരി വരുന്നില്ല. ജീവിതത്തില്‍ ഒട്ടും സന്തോഷം തോന്നുന്നില്ല. എനിക്ക് എല്ലാം മറന്നൊന്ന് ചിരിക്കണം.
ഡോക്ടര്‍: താങ്കള്‍ ഇടയ്ക്കിടെ നല്ല കോമഡി സിനിമകള്‍ കാണണം. ഇപ്പോള്‍ ടൌണില്‍ നല്ലൊരു സിനിമ കളിക്കുന്നുണ്ട്. അതൊന്ന്‍ പോയി കാണണം.
അയാള്‍ : അത് ഞാന്‍ കണ്ടിരുന്നു. പക്ഷെ, എനിക്ക് ഒട്ടും ആഹ്ലാദം തോന്നിയില്ല.
ഡോക്ടര്‍ : ഓഹോ...താങ്കള്‍ ഇടയ്ക്കിടെ ബീച്ചില്‍ പോകണം. പാര്‍ക്കുകളില്‍ പോകണം. അപ്പോള്‍ തന്നെ എല്ലാ വിഷമങ്ങളും മാറും.
അയാള്‍ : ഞാന്‍ അതും ശ്രമിച്ചിരുന്നു. പക്ഷെ, യാതൊരു ഫലവുമുണ്ടായില്ല.
ഡോക്ടര്‍:  ഓഹോ അതും ശ്രമിച്ചോ? എങ്കില്‍ എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പടണം.
അയാള്‍: അതും ഞാന്‍ പരീക്ഷിച്ചു നോക്കി. പക്ഷെ, എനിക്കൊരു മാറ്റവും തോന്നിയില്ല.
ഡോക്ടര്‍: ഓ..മൈ ഗോഡ്‌, എന്നിട്ടും നിങ്ങള്‍ക്ക്‌ സമാധാനം കിട്ടിയില്ലേ? എങ്കില്‍ നിങ്ങള്‍ക്ക്‌ അവസാനമായി ഞാന്‍ ഒരു പോംവഴി പറഞ്ഞു തരാം. ഇതും വിജയിച്ചില്ലെങ്കില്‍ എനിക്ക് വേറൊന്നും പറയാനില്ല.
അയാള്‍ (വിഷമത്തോടെ): പറയൂ  ഡോക്ടര്‍, ചിലപ്പോള്‍ അതെനിക്ക് സഹായകമായാലോ?
ഡോക്ടര്‍ : ഇപ്പോള്‍ ടൌണില്‍ ഒരു സര്‍ക്കസ്‌ കളിക്കുന്നുണ്ട്. ആ സര്‍ക്കസില്‍ അന്തം വിട്ട പ്രകടനം നടത്തുന്ന ഒരു കോമാളിയുണ്ട്. ആ കോമാളിയുടെ അഭ്യാസങ്ങള്‍ ഒന്ന് കണ്ടാല്‍ മതി. നിങ്ങള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. അതോടെ നിങ്ങള്‍ എല്ലാം മറന്ന് പൂര്‍ണ്ണ സന്തോഷവാനായിരിക്കും പിന്നെ നിങ്ങള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാവുകയില്ല.
    ഇത് കേട്ടപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.     വാതില്‍ക്കല്‍ എത്തിയപ്പോള്‍ അയാള്‍ മെല്ലെ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു. : ‘’ഡോക്ടര്‍ ഞാന്‍ തന്നെയാണ് ആ സര്‍ക്കസിലെ കോമാളി ഞാനാണ്’’.

5) അറുപതാം വിവാഹ വാര്‍ഷികം
തന്‍റെ ഇന്ത്യക്കാരന്‍ സുഹൃത്തിന്‍റെ വിവാഹ വാര്‍ഷിക ചടങ്ങില് പങ്കെടുക്കാനിടയായ സായിപ്പ്‌ സുഹൃത്തിനോട് ചോദിച്ചു: എത്ര വര്‍ഷമായി നിങ്ങള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട്?
സുഹൃത്ത്‌: ഞാനും എന്‍റെ ഭാര്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഇന്നേക്ക് അറുപത് വര്‍ഷമായി. 
സായിപ്പ്‌ : WOW…………..Sixty years with one wife?!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 
************************

Friday, September 23

Friday, September 16

The lover who lost his heart

Everywhere I was searching for you,
But I didn’t find you anywhere.
I wrote your name on my wall.
Laymen started staring at me.
Many questioned me. 
Many guessed who it is.
It was my great secret.
I dint say anyone who it is.
And at last, I replaced your name to my memory.
Then my memory was full.
But, none knew what was alerting me
And the less I faced the questions.
The lesser I faced the questions the lesser I remembered you.
Years after, your name became vague in my mind.
And I forgot you and your name.
But I came to know that you were still remembering me.
I was exclaimed how it was!
I was answered that you replaced me on your heart.
You dedicated your heart for my memories.  

Tuesday, September 13

സോഷ്യല്‍ നെറ്റ് വര്ക്കുകള്‍.

കാലത്തിന്‍റെ ആവശ്യകതയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എന്ന് തോന്നാറുണ്ട്. മനുഷ്യന്‍ മനുഷ്യനെ അടുത്തറിയുന്ന, മസ്തിഷ്കത്തെ മത്തു പിടിപ്പിക്കാത്ത, ഒരുതരം ലഹരി നാം അനുഭവിക്കുന്ന ഒരു മായാലോകം.
     ജീവിതത്തിലൊരിക്കലും നാം കാണാനും പരിചയപ്പെടാനും വിദൂര സാദ്ധ്യത പോലുമില്ലെന്ന് നാം കരുതിയ പലരും നമ്മോട് സംവദിക്കുന്ന, സമര്‍ഥിക്കുന്ന, സമാശ്വസിപ്പിക്കുന്ന ഒരു മായികലോകം.  
     പലരും പലര്‍ക്കും അപരിചിതരായിരിക്കുമെങ്കിലും അവര്‍ പോസ്റ്റ്‌ ചെയ്യുന്ന വാര്‍ത്തകളും ചിത്രങ്ങളും രസകരമായ ശ്രിഷ്ടികളും ഫലിതങ്ങളും ഒരിക്കലും അപരിചിതമായി തോന്നാറില്ല.   
     നല്ല നല്ല പോസ്റ്റുകള്‍ ഒരാശ്വാസമാണ്. പത്രത്താളുകളിലും ടിവി ചാനലുകളിലും മുങ്ങാം കുഴിയിട്ടാലും കിട്ടാത്തതാണ് ഓരോ അംഗങ്ങളും പോസ്റ്റ്‌ ചെയ്യുന്നത്. വളരെ സുന്ദരവും നയനാനന്ദകരവുമായ നമ്മുടെ നാടിന്‍റെ ഓരോ മുക്കും മൂലയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നാറുണ്ട്.
     സൗഹൃദം മനുഷ്യന്‍റെ ജന്മസിദ്ധമായ വാസനയാണ്. നാമടുക്കാതെ, നമ്മോടടുക്കാതെ, അറിയാതെയറിയാതെ നമ്മില്‍ നിന്നും അകന്നു പോയ എത്രയോ മുഖങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ആഗ്രഹിച്ച സൗഹൃദങ്ങളും ബന്ധങ്ങളും പലപ്പോഴും സാദ്ധ്യമായെന്നു വരില്ല. നഷ്ടബോധങ്ങള്‍ മറന്ന്  നമ്മില്‍ തന്നെ ഒതുങ്ങാതെ എല്ലാം മറന്ന് തിരക്കിലേക്ക് ഊളിയിടാന്‍ നാം കണ്ടെത്തിയ വഴിയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍. ഓരോ വ്യക്തിയും സമൂഹത്തിനു മുന്നില്‍ തന്നെക്കുറിച്ച് പറയുന്നതും എഴുതുന്നതും നമുക്കേവര്‍ക്കും ദൃശ്യവും ശ്രാവ്യവുമാണ്. ഇവിടെ അന്യതാബോധവും അപകര്‍ഷതാബോധവും അന്യരായി മാറിനില്‍ക്കുന്നു.
     പാരാകെ നാം പണിതുയര്‍ത്തുന്ന നമ്മുടെ ലോകം. ഇവിടെ നാം മുന്തിരിത്തോപ്പുകളില്‍ രാപ്പാര്‍ക്കുന്നു. അന്തിവെയിലില്‍ ചാഞ്ഞിരിക്കുന്നു. മാനം നോക്കി കഥ പറയുന്നു. സീമകളില്ലാത്ത കടലില്‍ നീന്തിത്തുടിക്കുന്നു.

കാലം നമുക്കായി തീര്‍ത്ത നന്മകളെല്ലാം നാം കണ്ടെത്തുന്ന ഒരു വേദി...അതാണ് അല്ലെങ്കില്‍ അതായിരിക്കട്ടെ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍.

Thursday, September 8

Saturday, September 3

മുഖംമൂടികള്‍

എല്ലാവരും അയാളെ പിന്താങ്ങി.
അളിയാ നീ ധൈര്യമായി പൊക്കോ. പറഞ്ഞത് പോലെ ചെയ്യ്‌. അതാ നിനക്ക് നല്ലത്..ഞങ്ങളൊക്കെയുണ്ട് നിന്‍റെ കൂടെ.
അയാള്‍ പറഞ്ഞത് പ്രകാരം തന്നെ ചെയ്തു. അവളെ അവളുടെ വീട്ടിലാക്കി അയാള്‍ തിരിച്ചു പോന്നു. അവള്‍ ഒരു പാഠം പഠിക്കട്ടെ. ഒരു സുന്ദരിക്കോത വന്നിരിക്കുന്നു. ലോകത്ത് വേറെ സുന്ദരികളൊന്നും ഇല്ലാത്ത മാതിരി. ഇനി മേലില്‍ വീട്ടില്‍ വഴക്കുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വീട്ടില്‍ കയറ്റാം. അത്ര തന്നെ!!. അയാള്‍ കൊള്ളി മുറിച്ചിട്ടു.  
പിറ്റേന്ന് പുലര്‍ച്ചെ അയാളെത്തേടി ഒരു ഫോണ്‍ കോള്‍ വന്നു. കൂട്ടുകാരന്‍ സുനിലായിരുന്നു അങ്ങേത്തലക്കല്‍: അളിയാ..നീ സംഭവം അറിഞ്ഞോ? നിന്‍റെ പെണ്ണുമ്പിള്ള രമേഷിന്‍റെ കൂടെ ഒളിച്ചോടി.   
ഹേ..അയാള്‍ ഞെട്ടല്‍ മറച്ചില്ല. പിന്നെ ചോദിച്ചു: ഏതു രമേഷ്?
ഡാ ഇന്നലെ നമ്മുടെ കൂട്ടത്തില്‍ നിന്നെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ച അവനില്ലെ!! അവന്‍ തന്നെ..
അയാള്‍ എന്ത് ചെയ്യണമെന്നറിയാതെ നിമിഷങ്ങളോളം ഫോണും  പിടിച്ചു നിന്നു.
അങ്ങേത്തലക്കല്‍: അളിയാ...അളിയാ നീ എന്താടാ ഒന്നും മിണ്ടാത്തെ...
ഡാ...അളിയാ...അളിയാ...നീ പോയോ..ഡാ എന്തെങ്കിലും പറയടാ..
അളിയാ...
അളിയാ..
അങ്ങേത്തലക്കല്‍ ശബ്ദം നേര്‍ത്ത്‌ നേര്‍ത്ത്‌ ഇല്ലാതായി.
ഇങ്ങേത്തലക്കല്‍ ഇടറുന്ന ഒരു ശബ്ദം മെല്ലെ മെല്ലെ പൊങ്ങി വന്നു.