Monday, March 12
Monday, February 20
ഉണ്ടപ്പക്രുവിന്‍റെ മഹത്തായ ലക്ഷ്യങ്ങള്‍....
പുലരിയിലെ സൂര്യകിരണങ്ങള്‍ മൂട്ടിലടിച്ചപ്പോള്‍ എനിക്ക് തോന്നി സൂര്യന്‍ മനപ്പൂര്‍വ്വം ശല്യം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന്. പുള്ളിക്ക് ചുമ്മാ ലോകം ചുറ്റിയടിച്ചു നടന്നാ മതി. പുള്ളി കറങ്ങിത്തിരിഞ്ഞു വരുമ്പോഴേക്കും ഒരു മനുഷ്യന്‍ എന്തോരം കറങ്ങുന്നു എന്ന വല്ല ചിന്തയുമുണ്ടോ? അല്ലേലും ഒന്നുറങ്ങി അതിന്‍റെ ക്ലൈമാക്സ് ക്ലിയര്‍ ആയിത്തുടങ്ങിയിട്ടില്ല. അപ്പോഴേക്കും ഓരോരോ മാരണങ്ങള്‍ ശബ്ദകോലാഹലങ്ങളുമായി ശല്യം ചെയ്യാന്‍ വന്നോളും.
ട്ര്നിം ട്ര്നിം..
പത്രക്കാരന്‍ കഴുതയാണ്, ചുമ്മാ പത്രം വലിച്ചെറിഞ്ഞേച്ചു പോയാ മതി! അവന്‍റെ ഒരു ക്ണിം ക്ണിം. അവന്‍ ഈ വഴിത്താരയെ ധന്യമാക്കി കടന്നു പോവുന്നത് നാലാളെ അറിയിക്കുകയാ. അവന്‍റെ ഒരു പാട്ട സൈക്കിളും അവനും. അവനോട് എന്നെങ്കിലും ഇതൊന്ന് പറയണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറെയായി. പക്ഷെ, എന്‍റെ തലയൊന്നു പൊങ്ങണ്ടെ ഈ കിടക്കപ്പായയില്‍ നിന്നും. ഇനി അവനെ കാണണമെങ്കില്‍ മാസാവസാനം ഇവിടെ കുത്തിയിരുന്നാല്‍ മതി. ബില്ലടക്കണമെങ്കില്‍ ബെല്ലടിക്കരുതെന്ന്‍ പറയാം.
ഹാ അതെന്തെങ്കിലുമാവട്ടെ, ആ പശു എന്തിനാണെന്‍റെ ദൈവേ കാറുന്നത്. വെറും കാടിവെള്ളം കുടിക്കാനാണ് അവന്‍റെ ഈ ആക്രാന്തം. അവന്‍റെ കരച്ചില്‍ കേട്ടാ തോന്നും അവനെന്തോ ആട്ടിന്‍ കാല് സൂപ്പ് വെച്ചതാണ് പ്രതീക്ഷിക്കുന്നതെന്ന്. അല്ലേലും എന്‍റമ്മച്ചിക്ക് ഈ പശൂനേം പോത്തിനെയും കൊണ്ട് നടക്കേണ്ട വല്ല കാര്യവുമുണ്ടോ? പോത്തുപോലെ വളര്‍ന്ന മക്കളുള്ള അമ്മയെന്തിനാ കുറെ പോത്തുകളെയും പശുക്കളെയും വളര്‍ത്തുന്നത്. അതെങ്ങാനും പറഞ്ഞാ ആ തള്ളക്ക് ചെവിയില്‍ കേള്‍ക്കില്ല. നിന്നെക്കാള്‍ ഗുണം ആ പോത്തിനെക്കൊണ്ടാടാ എന്നൊരു കുനുഷ്ട് മറുപടിയും. എനിക്ക് മനസ്സിലാവുന്നില്ല. ചാണകമിടാത്തതാണോ എന്‍റെ തെറ്റ്?. അതോ പാലു തരാത്തതോ? ഇത് രണ്ടും എനിക്കെന്നല്ല ഈ ഭൂമിലോകത്തിലെ ഒരൊറ്റ ആണ്‍കുട്ടിക്കും കഴിയില്ലാന്ന് ഈ അമ്മക്കറിയില്ലേ? പിന്നെന്തിനാണ് ഈ താരതമ്യം! ഇനി ഞാന്‍ പഠിച്ചിറങ്ങി വലിയ ഉദ്യോഗവുമായി വരുമ്പോ ഈയമ്മ ഇതൊക്കെ മാറ്റിപ്പറയും. അന്നും അമ്മ ചോദിക്കോ ആവോ? നിന്‍റെ ഒരൊലൊക്കമ്മേലെ എം ബി എ! നിനക്ക് പൂട്ടാനറിയാമോഡാ? ഉവ്വമ്മേ ഞാന്‍ ഒരുപാട് പേരെ പൂട്ടിയിട്ടുണ്ടെന്നങ്ങ് കാച്ചിയേക്കണം. ഹല്ലാ പിന്നെ. അപ്പൊ തള്ള കലി തുള്ളി വീടുവിട്ടു പോവോ ആവോ? ഹേയ് അങ്ങനെയൊന്നുമില്ല.
“മതി മതി ആലോചിച്ച് കിടന്നാല്‍ നേരം രാത്രിയാവും. പിന്നെ ഇവിടന്നെണീക്കേണ്ടി വരില്ല. നാളെ കാലത്തെണീച്ചാല്‍ മതിയാവും”. ഒരു കുഞ്ഞു ശബ്ദം.
അതാരാണപ്പാ? തല പൊക്കി നോക്കിയപ്പോ ഉണ്ടപ്പക്രു. ഉണ്ടപ്പക്രു തന്‍റെ കട്ടിലിന്‍റെ തലഭാഗത്തെക്ക് വന്നു.
പക്രു നീയെപ്പോ വന്നൂടാ?
ഞാന്‍ ഇന്നലെ വന്നൂ മാമാ. മാമന്‍ വരാന്‍ വൈകിയല്ലേ? ഇന്നലെയെന്തേ നാടകം കളിക്കാന്‍ പോയതാ? ഉണ്ടപ്പക്രുവിന്‍റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി.
നാടകം കളിയൊക്കെ നിര്‍ത്തീലോ പക്രു. ആരാ നിന്നോട് നാടകം കളിക്കാന്‍ പോയെന്ന്‍ പറഞ്ഞത്?
മുത്തശ്ശി പറഞ്ഞു എവിടെയെങ്കിലും തെണ്ടാന്‍ പോയതായിരിക്കുമെന്ന്‍. അപ്പൊ ഞാനൂഹിച്ചു മാമന്‍ നാടകം കളിക്കാന്‍ പോയതായിരിക്കുമെന്ന്. അങ്ങനെയാണല്ലോ ഒരിക്കല്‍ തെണ്ടിയത്.
ഡാ പക്രു വായടക്കടാ…കളിയാക്കാന്‍ മാത്രം വളര്‍ന്നോ നീ...
പക്രു ചൂടായി: അതേയ് ഞാന്‍ പക്രുവല്ല, എനിക്ക് നല്ലൊരു പേരുണ്ട്. മിസ്റ്റര്‍ അഖില്‍ ഫെര്‍ണാണ്ടസ്.
എന്തോന്ന്? ഞാന്‍ ഞെട്ടിപ്പോയി
മിസ്റ്റര്‍ അഖില്‍ ബര്‍ണാണ്ടസോ?.
ഡാ നീ തന്നെ നിന്നെ മിസ്റ്റര്‍ എന്ന് വിളിക്കാ?
അല്ലാതെ വേറാരെങ്കിലും എന്നെ മിസ്റ്റര്‍ എന്ന് വിളിക്കുമോ?
അത് പോട്ടെ, നിനക്ക് അഖില്‍ എന്ന് മാത്രമല്ലേ പേരുള്ളൂ. പിന്നെ ഈ നസ്രാണികളുടെ പെരെന്തിനാ വാലാക്കിയത്?.
അത് പിന്നെ ഒരു ഗാംഭീര്യത്തിനു വേണ്ടി. ഇപ്പൊ അതല്ലേ ഫാഷന്‍.
ഗാംഭീര്യത്തിനാണേല്‍ നമ്മള്‍ ഹിന്ദുക്കള്‍ക്ക് തന്നെ എത്രയോ പേരുണ്ട്. അതങ്ങ് ചാര്‍ത്തിക്കൊടുത്താല്‍ പോരെ.
നമുക്കെന്ത് പേരാ ഉള്ളത്?
സുഗ്രീവന്‍ എന്നങ്ങിട്ടോ? ഭയങ്കര ഗാംഭീര്യം കിട്ടും.
മാമയെ ഞാന്‍ മാങ്ങ എന്ന് വിളിച്ചാല്‍ എങ്ങനെയുണ്ടാവും...?
അടി കിട്ടും നിനക്ക്. അല്ല ഇത്ര ഗാംഭീര്യത്തിനു മാത്രമുള്ള പ്രായമൊക്കെയായോ നിനക്ക്? നിനക്കെത്രയാ വയസ്സ്?
പത്തു മുപ്പത് വയസ്സായി.
എത്ര?
പത്ത്.
പിന്നെന്തിനാ മുപ്പത് എന്ന് പറഞ്ഞത്.?
അത് പിന്നെ ഒരു...ഒരേകദേശം പറഞ്ഞതല്ലേ.
ആഹാ പത്തിലേക്ക് ഇരുപത് കൂട്ടിയാണോ ഏകദേശം!
മുപ്പതു വയസ്സൊക്കെ പെട്ടെന്നാവില്ലേ മാമാ
പെട്ടെന്നെന്ന് പറഞ്ഞാല്‍? ഞാന്‍ പുരികം ചുളിച്ചു.
പെട്ടെന്നെന്നു പറഞ്ഞാല്‍ ഇരുപതു കൊല്ലം കഴിഞ്ഞാല്‍.
ഹോ അങ്ങനെ..അല്ലാതെ പത്തുകൊല്ലം കഴിഞ്ഞാല്‍ ആവില്ലല്ലോ.
ആട്ടെ മുപ്പതു വയസ്സായിട്ടു നീയെന്താ ചെയ്യാന്‍ പോണേ?
പക്രു: എന്ത് ചെയ്യാന്‍, എല്ലാവരെയും പോലെ കല്യാണം കഴിക്കണം, പിന്നെ കുറെ കുട്ട്യേളുടെ അച്ഛനാവണം. അങ്ങനെയങ്ങനെ ഒരു പാടുണ്ട് ചെയ്തു തീര്‍ക്കാന്‍.
അതെയതെ, ഇതൊക്കെയാണ് ആദ്യം ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍. നിനക്ക് പത്തു തന്നെയാണോ വയസ്സ്?
(തുടരണോ?)
Sunday, January 22
ഒരു ഗള്‍ഫുകാരന്‍റെ ആദ്യ ദിനങ്ങള് (നര്മ്മം)
ഒരു ഗള്‍ഫുകാരന്‍റെ ആദ്യ ദിനങ്ങള്‍ രസകരമാണ്. അയാള്‍ക്ക് ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് പോലും ഇല്ലാത്തവര്‍ ആണ് ഗള്‍ഫില്‍ മറ്റുള്ളവര്‍ക്ക് നല്ല ചിരിക്ക് വക നല്‍കുന്നത്.
അങ്ങനെയൊരു ഗള്‍ഫുകാരന്‍ നമ്മടെ അടുത്ത റൂമിലുമെത്തി.പുള്ളിയെ ആദ്യമൊക്കെ എല്ലാവരും സല്‍ക്കരിച്ചു. ആദ്യത്തെ ദിവസം കോഴിക്കറിയും പിന്നെ ഖുബ്ബൂസും. ഖുബ്ബൂസ് ഇയാള്‍ കണ്ടപ്പോള്‍ ഒന്നന്ധാളിച്ചു പോയി എന്ന് പറയാം. ഇതെന്തൊരു വട്ടം!. ഹോ എന്തെങ്കിലുമാവട്ടെ ചിക്കന്‍ കറിയുണ്ടല്ലോ.
അങ്ങനെ മൂന്നാം ദിവസവും വന്നെത്തി. അതാ വരുന്നു വീണ്ടും ചിക്കന്‍ കറി. അങ്ങനെ വട്ടം കൂടിയിരുന്നു കഴിക്കുന്നതിനിടെ അയാള്‍ ഇങ്ങനെ പറഞ്ഞു. : “അതേയ് ഞാന്‍ പുതുതായി വന്നതൊക്കെ തന്നെ. എന്ന് വെച്ച് എന്നും ഇങ്ങനെ ചിക്കന്‍ വെച്ച് സല്‍ക്കരിക്കണമെന്നില്ല. ഇടക്ക് വല്ല പച്ചക്കറിയോ മീനോ വെച്ചാല്‍ മതി.കേട്ടോ...

അങ്ങനെ രണ്ടാം ദിവസവും വന്നണഞ്ഞു. അതെ, വീണ്ടും ചിക്കന്‍ കറി!!.…ഹോ..
അങ്ങനെ മൂന്നാം ദിവസവും വന്നെത്തി. അതാ വരുന്നു വീണ്ടും ചിക്കന്‍ കറി. അങ്ങനെ വട്ടം കൂടിയിരുന്നു കഴിക്കുന്നതിനിടെ അയാള്‍ ഇങ്ങനെ പറഞ്ഞു. : “അതേയ് ഞാന്‍ പുതുതായി വന്നതൊക്കെ തന്നെ. എന്ന് വെച്ച് എന്നും ഇങ്ങനെ ചിക്കന്‍ വെച്ച് സല്‍ക്കരിക്കണമെന്നില്ല. ഇടക്ക് വല്ല പച്ചക്കറിയോ മീനോ വെച്ചാല്‍ മതി.കേട്ടോ...
ഹ ഹ ഹ ...അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നു.
കൂട്ടത്തില്‍ ഒരു വയസ്സന്‍: അതേയ്..മോനെ, ഇത് നിന്നെ സല്‍ക്കരിക്കാന്‍ വേണ്ടിയല്ല. ഇവിടെ ചെലവ് കുറഞ്ഞു കിട്ടുന്നത് ചിക്കന്‍ മാത്രമായത് കൊണ്ടാ ചിക്കന്‍ തന്നെ വെക്കുന്നത്. മനസ്സിലായോ..Friday, December 16
Wednesday, November 16
ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര
ബംഗളൂരിനടുത്ത് ഹൊസുരില്‍ എം ബി എ പഠിച്ചിരുന്നപ്പോള്‍ രണ്ടു വര്‍ഷം സ്ഥിരമായി ഇടയ്ക്കും തലക്കുമായി താനൊരു ട്രെയിന്‍ യാത്രക്കാരനായിരുന്നല്ലോ എന്ന കാര്യം ഓര്‍ത്തപ്പോഴാണ് ഇങ്ങനെ ഒരു ബ്ലോഗ് എഴുതണമെന്ന് തോന്നിയത്.
പുഴയിലേക്ക് നോക്കിയിരിക്കുമ്പോള്‍ തോന്നും മറുഭാഗത്ത് പോയിരുന്ന്‍ വയലേലകളുടെയും കുന്നുകളുടെയും ഭംഗി ആസ്വദിക്കണമെന്ന്. കുന്നും മലയും പാടവും തോടും പുഴയും കഴിഞ്ഞ് ട്രെയിന്‍ പിന്നീട് കടന്നു പോകുന്നത് കാടുകളിലൂടെയാണ്. പാലക്കാടന്‍ സഹ്യ സാനുക്കള്‍ വകഞ്ഞു മാറ്റിപ്പോകുമ്പോള്‍ ഞങ്ങള്‍ ഓടിച്ചെന്ന്‍ വാതില്‍ക്കല്‍ പോയി കമ്പിയില്‍ പിടിച്ചു മല മുകളിലേക്ക് നോക്കി നില്‍ക്കും.
അങ്ങിങ്ങ് മൊട്ടക്കുന്നുകളും അതിനു മേലെ ഒരാള്‍പൊക്കം മാത്രം വരുന്ന കൊച്ചു കൊച്ചു മരങ്ങളും അതിനും മേലെ തൂങ്ങി നിന്നാടുന്ന കുരങ്ങുകളും നമുക്ക് നല്‍കുന്ന കാഴ്ച വ്യത്യസ്ഥമാണ്. മഴക്കാറുകളും മഴയും ഈ കുന്നുകള്‍ക്കും പാടശേഖരങ്ങള്‍ക്കും അന്യമാണെന്ന് തോന്നുന്നു. മഴ പെയ്തൊഴിഞ്ഞ പാലക്കാടന്‍ ഗ്രാമീണ ഭംഗിയില്‍ നിന്നും ഊഷരതയിലേക്കുള്ള ഒരു വിരസമായ യാത്ര. ട്രെയിനിലിരുന്നു നോക്കിയാല്‍ പ്രാചീനകാലത്തെ അനുസ്മരിപ്പിക്കുന്ന ഗ്രാമീണ ജനതയെ കാണാം. നമ്മള്‍ നൂറ്റാണ്ടുകള്‍ പിന്നോട്ടോടിപ്പോയോ എന്ന് സംശയിച്ചു പോവും ആ ഗ്രാമീണരെ കണ്ടാല്‍..
പലയിടത്തും ചോളവും സൂര്യകാന്തിയും വിളഞ്ഞു നില്‍ക്കുന്നത് കാണാം. ഒഴുക്കില്ലാതെ നില്‍ക്കുന്ന ഒരു ചെറിയ തടാകത്തിന് ചെറിയ ഒരു തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയിരിക്കുന്ന കാഴ്ച കണ്ടാല്‍ വെറുതെ മൂക്കത്ത് വിരല്‍ വെച്ച് പോകും.അസ്തമന സൂര്യന്‍ പടിഞ്ഞാറ് പോയ് മറയുമ്പോഴായിരിക്കും തമിള്‍നാടന്‍ ഗ്രാമങ്ങളിലൂടെയുള്ള യാത്ര. ഗ്രാമങ്ങള്‍ ചെന്ന് ചേരുന്നത് നഗരങ്ങളിലേക്കാണ്. ഓരോ നഗരങ്ങളും അവസാനിക്കുമ്പോള്‍ വീണ്ടും ഗ്രാമങ്ങളിലേക്ക് പ്രവേശിക്കും. ഗ്രാമങ്ങളും നഗരങ്ങളും മാറി മാറി മണിക്കൂറുകള്‍ നീളുന്ന യാത്ര..
നഗരക്കാഴ്ചകള്‍ ഗ്രാമക്കാഴ്ചകള്‍ക്ക് നേര്‍ വിപരീതമാണ്. സായാഹ്നസവാരി നടത്തുന്ന മദ്ധ്യവയസ്ക്കരും ഗ്രൗണ്ടില്‍ തിമിര്‍ത്തു കളിക്കുന്ന കുട്ടികളും റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലേ ചാരു ബഞ്ചില്‍ കാറ്റ് കൊള്ലാനിരിക്കുന്ന ദമ്പതികളും വേറിട്ട കാഴ്ചയാണ്. ഈ നഗരങ്ങളും മുമ്പ് കണ്ട ഗ്രാമങ്ങളും എങ്ങനെ വികസനത്തിന്‍റെ കാര്യത്തില്‍ രണ്ടു തട്ടിലായി എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്.
ഗ്രാമക്കാഴ്ചകള്‍ ചെറുതായി ഒന്ന് വര്‍ണ്ണിച്ചാല്‍ വായിക്കുന്നവര്‍ക്ക് മനസിലാക്കാം അതെന്താണെന്ന്. തമിള്‍ നാട്ടില്‍ എവിടെയും പുതുതായി വരുന്നവരോട് അവിടെയുള്ള മലയാളികള്‍ നല്‍കുന്ന ഒരു മുന്നറിയിപ്പുണ്ട്. കാലുകള്‍ കൂട്ടി വെച്ച് നടക്കണം കെട്ടോ?
ഇത് കേട്ട പുതുമുഖം അതെന്തിനാ എന്ന് തിരിച്ചു ചോദിക്കും
ഇല്ലെങ്കില്‍ കാലിന്‍റെ ഇടയിലൂടെ ടി വി എസ് പോവും..അത് കൊണ്ടാ..സൂക്ഷിക്കണം. അമ്പരപ്പ് പൊട്ടിച്ചിരിയിലേക്ക് വഴി മാറുമ്പോഴേക്കും ഈ പുതിയ മലയാളി തമിള്‍ നാട്ടിനെ ഏകദേശം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടാവും.
ഈ ടി വി എസ് വീരന്മാരാണ് ഗ്രാമ വീഥികളെ കോരിത്തരിപ്പിച്ചു മൂളിപ്പറക്കുന്നത്. തൊട്ടരികിലൂടെ സൈക്കിള്‍ പോയാല്‍ ഇവരൊന്നു വെട്ടിക്കും പിന്നെ രജനി സ്റ്റൈലില്‍ മുടിയൊന്നു കോതി വീണ്ടും പറ പറക്കും. കാളവണ്ടികളും കഴുതവണ്ടികളും ഈ ഗ്രാമങ്ങളെ കേരളീയ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ചാണകം മെഴുകിയ മുറ്റങ്ങള്‍, പഴയ മണ്ണെണ്ണ മോട്ടോറുകള്‍, രണ്ടു മുറികളില്‍ ഒതുങ്ങുന്ന നമ്മുടെ പാചകപ്പുരയോളം വരുന്ന വീടുകള്‍, തൊട്ടു ചേര്‍ന്ന് മറ്റൊരു ചെറിയ പുര. വീടുകള്‍ക്ക് മുന്നില്‍ അസുരന്മാരുടെയും ദേവന്മാരുടെയും ഒട്ടും ഭംഗിയില്ലാത്ത ധീര്‍ഘകായ പ്രതിമകള്‍. മറ്റൊരു കാഴ്ച കൊച്ചു കൊച്ചു കുന്നുകളും അതിനു മേലേക്ക് കയറിപ്പോകാനുള്ള പടിക്കെട്ടുകളുമാണ്. ഈ പടിക്കെട്ടുകള്‍ കയറിച്ചെല്ലുന്നത് ഏതെങ്കിലും അമ്പലത്തിലേക്കായിരിക്കും.
കുളിക്കാന്‍ മടി പിടിച്ചു നടക്കുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും. ഇവരെ കുറ്റം പറയാനും പറ്റില്ല. വെള്ളം അവര്‍ക്ക് അമൃതാണ്. കേരളത്തിലെ തുള്ളിക്കൊരു കുടം മഴ പെയ്യുന്ന സ്ഥലങ്ങളല്ല ഇതൊന്നും. മഴ ഇവര്‍ക്ക് ഒരതിഥി മാത്രം. വല്ലപ്പോഴും വരുന്ന, വന്നാല്‍ അധികം തങ്ങാത്ത ഒരതിഥി...മഴക്ക് വേണ്ടി ഇവര്‍ കഴുതക്കല്യാണം നടത്താറുണ്ട്.
ഈ കഴുതക്കല്യാണത്തെ ഞങ്ങളുടെ പ്രൊഫസര്‍ ശ്രി ധനരാജ് ആക്ഷേപിച്ചതിങ്ങനെയാണ്. കഴുതകള്‍ തമ്മില്‍ കല്യാണം നടക്കുമ്പോള്‍ മഴക്കാറുകള്‍ക്ക് സന്തോഷമാവും അങ്ങനെ അവര്‍ സന്തോഷാശ്രുക്കള്‍ വര്‍ഷിക്കുകയും മഴ കൊണ്ട് തമിള്‍ നാട് മൊത്തം നിറയുകയും ചെയ്യും..എന്നും പറഞ്ഞ് പുള്ളി ചിരിക്കും. ഇത്രയുമാണ് ഗ്രാമങ്ങളെ പറ്റി എഴുതാനുള്ളത്.
പാലക്കാട് കഴിഞ്ഞാല്‍ ആദ്യം വരവേല്‍ക്കുന്നത് മെട്രോ സിറ്റിയായ കോയമ്പത്തൂര്‍ തന്നെയാണ്. കോയമ്പത്തൂര്‍ അറിയപ്പെടുന്നത് ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നാണ്. അവിടെക്കാണുന്ന എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ഈ നാമം ഒരലങ്കാരമായി വണ്ടികളുടെ മുന്നിലും പിന്നിലും എഴുതിക്കണ്ടിട്ടുണ്ട്. അവര്‍ ആ വിശേഷണത്തില്‍ അഭിമാനിക്കുന്നു എന്ന് തോന്നുന്നു. ഈ നഗരം കഴിഞ്ഞാല്‍ പിന്നെ തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മപുരി എന്നീ നഗരങ്ങളിലൂടെയാണ് ഇന്റര്‍സിറ്റി എക്സ്പ്രസ് മുന്നേറുക. ധര്‍മപുരിയും കഴിഞ്ഞ് ഹൊസൂര്‍ വരെ ഇരുട്ടിലൂടെയാണ് യാത്ര. സൂര്യന്‍ അസ്തമിക്കാന്‍ മിനുട്ടുകള്‍ ശേഷിക്കുമ്പോഴായിരിക്കും ധര്‍മപുരി എത്തുന്നത്. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ ഭീമാകാരമായ മലകളും അഗാധമായ കൊക്കകളും അരുവികളും നമ്മെ വരവേല്‍ക്കും. മലയിടുക്കുകളിലൂടെയുള്ള റയില്‍ പാളങ്ങള്‍ മാത്രം തൂങ്ങുന്ന പാലങ്ങളിലൂടെ പോകുമ്പോള്‍ ഹൃദയം പടപടാന്നടിക്കും.
സൂര്യനസ്തമിക്കുന്നതോടെ പുറത്തെ കാഴ്ചകളെ കൂരിരുള്‍ വിഴുങ്ങും. പിന്നെ മെല്ലെ വാതില്‍പ്പടിയില്‍ നിന്നും ഇരിപ്പിടത്തിലേക്ക് മടങ്ങും. അങ്ങിങ്ങ് പൊട്ടു പോലെ ബള്‍ബുകള്‍ പ്രകാശിക്കുന്നത് കാണാം. വീടുകള്‍ തിങ്ങി നിറഞ ഭാഗത്തെത്തുമ്പോള്‍, മിന്നാമിന്നിക്കൂട്ടങ്ങള്‍ പോലെ തോന്നിപ്പോകും. ഇരുട്ടില്‍ തെളിയുന്ന ആ കൊച്ചു കൊച്ചു വിളക്കുകള്‍ നയനാനന്ദകരമാണ്.
എനിക്കിറങ്ങേണ്ടത് ബാഗ്ലൂരിനു തൊട്ടു മുമ്പ് ഹൊസൂര്‍ എന്ന സ്ഥലത്താണ്. തണുത്ത കാറ്റടിക്കുമ്പോള്‍ ഞങ്ങള്‍ ഊഹിക്കും ഹൊസൂര്‍ എത്തിയെന്ന്. ലിറ്റില്‍ ഇംഗ്ലണ്ട് എന്ന് വിളിപ്പേരുള്ള ഹോസൂരില്‍ കൊടും തണുപ്പാണ്.
എനിക്കിറങ്ങേണ്ട അടയാളം ഒരു കുന്നും ആ കുന്നിനു മേലെയുള്ള അമ്പലത്തില്‍ നിന്നുമുള്ള വിളക്കുകകളുമാണ്. ട്രെയിനിന്‍റെ വലത്തു ഭാഗത്ത് നിന്നാല്‍ ഈ കാഴ്ച കാണാം. അങ്ങ് ദൂരെ നിന്നെ ആ കുന്നും ദീപങ്ങളും കണ്ടാല്‍ ഞങ്ങള്‍ ബാഗും തൂക്കി വാതില്‍പ്പടിയില്‍ ഇറങ്ങാന്‍ തയാറായി നില്‍ക്കും.
ഇനി ഹൊസൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോ പിടിച്ചുള്ള യാത്ര...പിന്നെ ഞങ്ങളുടെ ഗോള്‍ഡന്‍ റസ്റ്റോറന്റില്‍ കയറി ഒന്നാന്തരം ബീഫും തട്ടി ലാ ലാ ലാ പാടി റൂമിലേക്ക് നടക്കണം.. അവിടെയെത്തുമ്പോള്‍, ജേഷ്ടന്‍ കുഞ്ഞുമോന്‍ വരവേല്‍ക്കും....
എന്നെ വരവേറ്റു...കുഞ്ഞുമോനായിരുന്നില്ല, ഹമീദ്...ഞങ്ങളുടെ ഹോട്ടലിലെ കുക്ക്- ഒരു നടുക്കുന്ന വാര്‍ത്തയും കൊണ്ട്.
കടല്‍ ഭൂമിയിലേക്ക് കയറി ലക്ഷങ്ങള്‍ മരിച്ച വാര്‍ത്തയുമായി..
അതെ, ലോകം മുഴുവന്‍ നാശം വിതച്ച സുനാമി എന്ന രാക്ഷസ അലൈകള്‍ തമിള്‍ നാട്ടിലും താണ്ടവമാടിയപ്പോള്‍ ഞാന്‍ തമിള്‍നാടിന്‍റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള തീവണ്ടി യാത്രയിലായിരുന്നു.
ഓര്‍മ്മകളിലേക്ക് ചൂളം വിളിച്ചുള്ള ആ ട്രെയിന്‍ യാത്രയെ എങ്ങനെ വര്‍ണ്ണിച്ചു തുടങ്ങണം എന്നോരെത്തും പിടിയും കിട്ടിയിരുന്നില്ല. പട്ടാമ്പിയില്‍ നിന്നും കണ്ണൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസ്സഞ്ചരില്‍ വലിഞ്ഞു കയറി കോയമ്പത്തൂര്‍ വരെ മൂന്നു മണിക്കൂര്‍ നീളുന്ന യാത്ര.
പട്ടാമ്പി മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള യാത്ര അധികം ദൈര്‍ഘ്യമേറിയതല്ലാത്തതിനാല്‍ മറ്റുള്ളവരോട് സംസാരിച്ച് സമയം കളയാന്‍ മിനക്കെടാതെ നേരെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കും. പുറത്ത് വള്ളുവനാടന്‍ ഗ്രാമീണ ഭംഗി വിളിച്ചോതുന്ന വയലേലകളും കുന്നുകളും കരിമ്പനക്കൂട്ടങ്ങളും തെങ്ങുകളും കാണാം. വിളഞ്ഞു നില്‍ക്കുന്ന പാടം ഒരു ഭാഗത്തും മെലിഞൊട്ടി മന്ദമന്ദം ഒഴുകുന്ന ഭാരതപ്പുഴ മറുഭാഗത്തുമായി ഇതിനു രണ്ടിനും നടുവിലൂടെയുള്ള മണിക്കൂറുകള്‍ നീണ്ട ഒരു യാത്ര.
![]() |
| Pattambi Bridge |
പുഴയിലേക്ക് നോക്കിയിരിക്കുമ്പോള്‍ തോന്നും മറുഭാഗത്ത് പോയിരുന്ന്‍ വയലേലകളുടെയും കുന്നുകളുടെയും ഭംഗി ആസ്വദിക്കണമെന്ന്. കുന്നും മലയും പാടവും തോടും പുഴയും കഴിഞ്ഞ് ട്രെയിന്‍ പിന്നീട് കടന്നു പോകുന്നത് കാടുകളിലൂടെയാണ്. പാലക്കാടന്‍ സഹ്യ സാനുക്കള്‍ വകഞ്ഞു മാറ്റിപ്പോകുമ്പോള്‍ ഞങ്ങള്‍ ഓടിച്ചെന്ന്‍ വാതില്‍ക്കല്‍ പോയി കമ്പിയില്‍ പിടിച്ചു മല മുകളിലേക്ക് നോക്കി നില്‍ക്കും.
തിങ്ങി നിറഞ്ഞ കാര്‍മേഘങ്ങള്‍ കൂട്ടം കൂട്ടമായി മലയിടുക്കകളിലൂടെ മലയെ തൊട്ടുരുമ്മി സഞ്ചരിക്കുന്നത് കാണുമ്പോള്‍ അവിടെയിറങ്ങി ആ മല മുകളിലേക്ക് കയറിപ്പോയാലോ എന്നാശിച്ചുപോയിട്ടുണ്ട് പലപ്പോഴും.
മലയും കാടും താണ്ടി ചൂളം വിളിച്ചു ട്രെയിന്‍ കേരളത്തിന്‍റെ അതിര്‍ത്തിയും വിട്ട് തമിള്‍ നാട്ടിലേക്ക് കടന്നാല്‍ ഭാഷാ വര്‍ണ്ണ വേഷ വിധാനങ്ങള്‍ മാറുന്നതിനനുസരിച്ച് ഭൂപ്രകൃതിയും മാറുന്നുവെന്ന് മനസ്സിലാക്കാം. ഹരിതാഭമായ പാലക്കാടന്‍ ഭൂ പ്രദേശങ്ങളിലൂടെയുള്ള യാത്ര കൊണ്ടെത്തിക്കുന്നത് തമിള്‍നാട്ടിലെ മൊട്ടക്കുന്നുകളിലേക്കും വരണ്ടുണങ്ങിയ വയലേലകളിലേക്കുമാണ്.
![]() |
| From Left: Shamsu,Manohar,Mujeeb, Hakeem and me in Bangalore in 1998 |
പലയിടത്തും ചോളവും സൂര്യകാന്തിയും വിളഞ്ഞു നില്‍ക്കുന്നത് കാണാം. ഒഴുക്കില്ലാതെ നില്‍ക്കുന്ന ഒരു ചെറിയ തടാകത്തിന് ചെറിയ ഒരു തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയിരിക്കുന്ന കാഴ്ച കണ്ടാല്‍ വെറുതെ മൂക്കത്ത് വിരല്‍ വെച്ച് പോകും.അസ്തമന സൂര്യന്‍ പടിഞ്ഞാറ് പോയ് മറയുമ്പോഴായിരിക്കും തമിള്‍നാടന്‍ ഗ്രാമങ്ങളിലൂടെയുള്ള യാത്ര. ഗ്രാമങ്ങള്‍ ചെന്ന് ചേരുന്നത് നഗരങ്ങളിലേക്കാണ്. ഓരോ നഗരങ്ങളും അവസാനിക്കുമ്പോള്‍ വീണ്ടും ഗ്രാമങ്ങളിലേക്ക് പ്രവേശിക്കും. ഗ്രാമങ്ങളും നഗരങ്ങളും മാറി മാറി മണിക്കൂറുകള്‍ നീളുന്ന യാത്ര..
![]() |
| A customer at our Golden Beef Hotel,Hosur |
ഗ്രാമക്കാഴ്ചകള്‍ ചെറുതായി ഒന്ന് വര്‍ണ്ണിച്ചാല്‍ വായിക്കുന്നവര്‍ക്ക് മനസിലാക്കാം അതെന്താണെന്ന്. തമിള്‍ നാട്ടില്‍ എവിടെയും പുതുതായി വരുന്നവരോട് അവിടെയുള്ള മലയാളികള്‍ നല്‍കുന്ന ഒരു മുന്നറിയിപ്പുണ്ട്. കാലുകള്‍ കൂട്ടി വെച്ച് നടക്കണം കെട്ടോ?
ഇത് കേട്ട പുതുമുഖം അതെന്തിനാ എന്ന് തിരിച്ചു ചോദിക്കും
ഇല്ലെങ്കില്‍ കാലിന്‍റെ ഇടയിലൂടെ ടി വി എസ് പോവും..അത് കൊണ്ടാ..സൂക്ഷിക്കണം. അമ്പരപ്പ് പൊട്ടിച്ചിരിയിലേക്ക് വഴി മാറുമ്പോഴേക്കും ഈ പുതിയ മലയാളി തമിള്‍ നാട്ടിനെ ഏകദേശം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടാവും.
![]() |
| Housing colony at Hosur hills |
ഈ ടി വി എസ് വീരന്മാരാണ് ഗ്രാമ വീഥികളെ കോരിത്തരിപ്പിച്ചു മൂളിപ്പറക്കുന്നത്. തൊട്ടരികിലൂടെ സൈക്കിള്‍ പോയാല്‍ ഇവരൊന്നു വെട്ടിക്കും പിന്നെ രജനി സ്റ്റൈലില്‍ മുടിയൊന്നു കോതി വീണ്ടും പറ പറക്കും. കാളവണ്ടികളും കഴുതവണ്ടികളും ഈ ഗ്രാമങ്ങളെ കേരളീയ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ചാണകം മെഴുകിയ മുറ്റങ്ങള്‍, പഴയ മണ്ണെണ്ണ മോട്ടോറുകള്‍, രണ്ടു മുറികളില്‍ ഒതുങ്ങുന്ന നമ്മുടെ പാചകപ്പുരയോളം വരുന്ന വീടുകള്‍, തൊട്ടു ചേര്‍ന്ന് മറ്റൊരു ചെറിയ പുര. വീടുകള്‍ക്ക് മുന്നില്‍ അസുരന്മാരുടെയും ദേവന്മാരുടെയും ഒട്ടും ഭംഗിയില്ലാത്ത ധീര്‍ഘകായ പ്രതിമകള്‍. മറ്റൊരു കാഴ്ച കൊച്ചു കൊച്ചു കുന്നുകളും അതിനു മേലേക്ക് കയറിപ്പോകാനുള്ള പടിക്കെട്ടുകളുമാണ്. ഈ പടിക്കെട്ടുകള്‍ കയറിച്ചെല്ലുന്നത് ഏതെങ്കിലും അമ്പലത്തിലേക്കായിരിക്കും.
കുളിക്കാന്‍ മടി പിടിച്ചു നടക്കുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും. ഇവരെ കുറ്റം പറയാനും പറ്റില്ല. വെള്ളം അവര്‍ക്ക് അമൃതാണ്. കേരളത്തിലെ തുള്ളിക്കൊരു കുടം മഴ പെയ്യുന്ന സ്ഥലങ്ങളല്ല ഇതൊന്നും. മഴ ഇവര്‍ക്ക് ഒരതിഥി മാത്രം. വല്ലപ്പോഴും വരുന്ന, വന്നാല്‍ അധികം തങ്ങാത്ത ഒരതിഥി...മഴക്ക് വേണ്ടി ഇവര്‍ കഴുതക്കല്യാണം നടത്താറുണ്ട്.
ഈ കഴുതക്കല്യാണത്തെ ഞങ്ങളുടെ പ്രൊഫസര്‍ ശ്രി ധനരാജ് ആക്ഷേപിച്ചതിങ്ങനെയാണ്. കഴുതകള്‍ തമ്മില്‍ കല്യാണം നടക്കുമ്പോള്‍ മഴക്കാറുകള്‍ക്ക് സന്തോഷമാവും അങ്ങനെ അവര്‍ സന്തോഷാശ്രുക്കള്‍ വര്‍ഷിക്കുകയും മഴ കൊണ്ട് തമിള്‍ നാട് മൊത്തം നിറയുകയും ചെയ്യും..എന്നും പറഞ്ഞ് പുള്ളി ചിരിക്കും. ഇത്രയുമാണ് ഗ്രാമങ്ങളെ പറ്റി എഴുതാനുള്ളത്.
![]() |
| GUP School, Kakkattiri |
സൂര്യനസ്തമിക്കുന്നതോടെ പുറത്തെ കാഴ്ചകളെ കൂരിരുള്‍ വിഴുങ്ങും. പിന്നെ മെല്ലെ വാതില്‍പ്പടിയില്‍ നിന്നും ഇരിപ്പിടത്തിലേക്ക് മടങ്ങും. അങ്ങിങ്ങ് പൊട്ടു പോലെ ബള്‍ബുകള്‍ പ്രകാശിക്കുന്നത് കാണാം. വീടുകള്‍ തിങ്ങി നിറഞ ഭാഗത്തെത്തുമ്പോള്‍, മിന്നാമിന്നിക്കൂട്ടങ്ങള്‍ പോലെ തോന്നിപ്പോകും. ഇരുട്ടില്‍ തെളിയുന്ന ആ കൊച്ചു കൊച്ചു വിളക്കുകള്‍ നയനാനന്ദകരമാണ്.
എനിക്കിറങ്ങേണ്ടത് ബാഗ്ലൂരിനു തൊട്ടു മുമ്പ് ഹൊസൂര്‍ എന്ന സ്ഥലത്താണ്. തണുത്ത കാറ്റടിക്കുമ്പോള്‍ ഞങ്ങള്‍ ഊഹിക്കും ഹൊസൂര്‍ എത്തിയെന്ന്. ലിറ്റില്‍ ഇംഗ്ലണ്ട് എന്ന് വിളിപ്പേരുള്ള ഹോസൂരില്‍ കൊടും തണുപ്പാണ്.
എനിക്കിറങ്ങേണ്ട അടയാളം ഒരു കുന്നും ആ കുന്നിനു മേലെയുള്ള അമ്പലത്തില്‍ നിന്നുമുള്ള വിളക്കുകകളുമാണ്. ട്രെയിനിന്‍റെ വലത്തു ഭാഗത്ത് നിന്നാല്‍ ഈ കാഴ്ച കാണാം. അങ്ങ് ദൂരെ നിന്നെ ആ കുന്നും ദീപങ്ങളും കണ്ടാല്‍ ഞങ്ങള്‍ ബാഗും തൂക്കി വാതില്‍പ്പടിയില്‍ ഇറങ്ങാന്‍ തയാറായി നില്‍ക്കും.
ഇനി ഹൊസൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോ പിടിച്ചുള്ള യാത്ര...പിന്നെ ഞങ്ങളുടെ ഗോള്‍ഡന്‍ റസ്റ്റോറന്റില്‍ കയറി ഒന്നാന്തരം ബീഫും തട്ടി ലാ ലാ ലാ പാടി റൂമിലേക്ക് നടക്കണം.. അവിടെയെത്തുമ്പോള്‍, ജേഷ്ടന്‍ കുഞ്ഞുമോന്‍ വരവേല്‍ക്കും....
എന്നെ വരവേറ്റു...കുഞ്ഞുമോനായിരുന്നില്ല, ഹമീദ്...ഞങ്ങളുടെ ഹോട്ടലിലെ കുക്ക്- ഒരു നടുക്കുന്ന വാര്‍ത്തയും കൊണ്ട്.
കടല്‍ ഭൂമിയിലേക്ക് കയറി ലക്ഷങ്ങള്‍ മരിച്ച വാര്‍ത്തയുമായി..
അതെ, ലോകം മുഴുവന്‍ നാശം വിതച്ച സുനാമി എന്ന രാക്ഷസ അലൈകള്‍ തമിള്‍ നാട്ടിലും താണ്ടവമാടിയപ്പോള്‍ ഞാന്‍ തമിള്‍നാടിന്‍റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള തീവണ്ടി യാത്രയിലായിരുന്നു.
Friday, November 11
യുദ്ധാനന്തര ഫൈലക്കാ (യാത്ര)
കുവൈത്തിന്‍റെ അധീനതയില്‍ കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് ഫൈലക്ക. കുവൈത്തില്‍ നിന്നും ഒന്നര മണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചാല്‍ ഫൈലക്കാ എന്ന കൊച്ചു ദ്വീപില്‍ എത്തിച്ചേരാം. യുദ്ധാനന്തര ഫൈലക്കാ മനസ്സില്‍ നൊമ്പരങ്ങള്‍ കോറിയിടുന്നതാണ്. ഇറാഖ് അധിനിവേശം വിജനമാക്കി തീര്‍ത്ത ദ്വീപില്‍ അവശേഷിക്കുന്നത് കുവൈറ്റ് ഗവ പണിത പുരാതന ഗ്രാമവും, ചില താല്‍ക്കാലിക വസതികളും, ആളൊഴിഞ്ഞു പോയ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ അവശേഷിക്കുന്ന ഏതാനും വീടുകളും, ഒരു ചെറിയ തടാകവും, പ്രാര്‍ഥനക്കായി തുറന്നു കൊടുക്കാതെ അടച്ചിട്ടിരിക്കുന്ന ഒരു വലിയ പള്ളിയും, രണ്ട് ചെറിയ പള്ളികളുമാണ്.
വിജനമായ വീഥികള്‍, ആള്‍പ്പാര്‍പ്പില്ലാത്ത പഴക്കം ചെന്ന പാതി മുക്കാലും തകര്‍ന്ന വീടുകള്‍, ആരും പ്രവേശിക്കാനില്ലാതെ ഉപയോഗ ശൂന്യമായിക്കിടക്കുന്ന ഒരു കമനീയമായ പാര്‍ക്ക്, ബുള്ളറ്റുകള്‍ തറച്ചു തുരു തുരെ ഓട്ട വീണ വീടുകള്‍, മറ്റു സാംസ്കാരിക കെട്ടിടങ്ങള്‍, രണ്ടായി മുറിഞ്ഞു വീണിട്ടും ഉണങ്ങാതെ പച്ച പിടിച്ചു നില്‍ക്കുന്ന മരങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന വലിയ ഒരു പള്ളി എന്നിവയെല്ലാം മനസ്സില്‍ കൊളുത്തി വലിക്കുന്നതായിരുന്നു.
വെട്ടിപ്പിടിക്കാനും കീഴടക്കാനുമുള്ള മനുഷ്യന്‍റെ സ്വാര്‍ത്ഥ ചിന്താഗതിയും അതിനായുള്ള പോരാട്ടവും എത്ര മനുഷ്യ ജന്മങ്ങളെ കണ്ണീരിലാഴ്ത്തുന്നു എന്ന സത്യം ഫൈലക്ക നിശബ്ദമായി നമ്മോട് പറയും. എങ്ങു തിരിഞ്ഞാലും മുറിവുണങ്ങാത്ത, വേദനിക്കുന്ന ചിത്രങ്ങള്‍ മാത്രം.
അവസാനം ചിന്തിച്ചു പോവും, ആരെന്തു നേടി?
കൊന്നു കൊല വിളിക്കാന്‍ വന്ന സദ്ദാം ഇന്ന് ചരിത്രമായി. കൊലവിളിയെ അമേരിക്കയുടെ പിന്‍ബലത്തോടെ നേരിട്ട കുവൈത്തിന്‍റെ രാഷ്ട്രശില്പിയും അന്നത്തെ അമീറും ഓര്‍മ്മയായി. നഷ്ടപ്പെട്ടത്, പാവം ചില പച്ച മനുഷ്യര്‍ക്ക്. സ്വന്തം ഭര്‍ത്താക്കന്മാരെ കണ്‍ മുന്നിലിട്ടു കൊല്ലുന്നത് കാണേണ്ടി വന്ന ചില പാവം സ്ത്രീകള്‍, കൊല്ലപ്പെട്ടവരുടെ മക്കള്‍, മാതാപിതാക്കള്‍. ഇവരുടെ അലമുറ ആര് കേട്ടു?. ആരും കേള്‍ക്കാതെ പോയ അവരുടെ രോദനങ്ങള്‍ ഇന്നും ഫൈലക്ക ദ്വീപില്‍ മുഴങ്ങുന്നുണ്ടാവുമോ?
അധിനിവേശക്കെടുതികള്‍ അവിടം കൊണ്ട് തീര്‍ന്നില്ല എന്നതും അന്നത്തെ അധിനിവേശത്തിന് കൊല്ലങ്ങള്‍ കഴിഞ്ഞ് അമേരിക്ക സദ്ദാമിനോട് പകരം വീട്ടിയതും ശേഷം ഒട്ടനേകം മനുഷ്യക്കുരുതികള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതും പില്‍ക്കാല ചരിത്രം.
ഇന്നും ദ്വീപില്‍ പൊട്ടാതെ ശേഷിക്കുന്ന കുഴി ബോംബുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഒഴിഞ്ഞു പോയ ആളുകള്‍ ഉപേക്ഷിച്ചു പോയ സാധനങ്ങള്‍ പെറുക്കി വിറ്റ് കാശുണ്ടാക്കാന്‍ വന്ന കുറെ ബംഗാളികള്‍ ഇങ്ങനെ പൊട്ടാതെ കിടന്ന കുഴി ബോംബുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട നടുക്കുന്ന സംഭവം എന്നോടൊപ്പം വന്ന ഒരു സുഹൃത്ത് എനിക്ക് പറഞ്ഞു തന്നു.
വഴി വക്കില്‍ നിന്നും ഒരു വിരലിന്‍റെ മുക്കാല്‍ നീളം വരുന്ന ഒരു ബുള്ളറ്റ് ഞാന്‍ കുനിഞ്ഞെടുത്തപ്പോള്‍ ഭയം മൂലം സുഹൃത്ത് വിലക്കി. ഞാന്‍ അത് തിരിച്ചു മണ്ണിലേക്ക് തന്നെയെറിഞ്ഞു.
ഇന്ന് ഫൈലക്ക ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഒഴിച്ചിട്ടിരിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ അതില്‍ ഒരു പുരാതന ഗ്രാമം തന്നെ ശ്രിഷ്ടിച്ചത് ശരിക്കും അതിശയകരമാണ്. ബാക്കിയെല്ലാം ചിത്രങ്ങളിലൂടെ........
ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖ് കുവൈത്തിനെ കീഴ്പ്പെടുത്തുമ്പോള്‍, ഫൈലക്ക എന്ന കൊച്ചു ദ്വീപും അവരുടെ കൈപ്പിടിയിലൊതുങ്ങിയിരുന്നു. പറഞ്ഞു കേട്ട കഥകള്‍ പ്രകാരം, ഒട്ടും കരുണയില്ലാതെ സദ്ദാമിന്‍റെ പട്ടാളം ഈ ദ്വീപിലുണ്ടായിരുന്ന കുവൈത്തികളെ മുഴുവന്‍ കൊന്നു തള്ളുകയും, സ്ത്രീകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. അന്ന് ഫൈലക്ക ദ്വീപ് വിട്ടോടിയ ജനങ്ങള്‍ പിന്നീട് അങ്ങോട്ട് തിരിച്ചു കയറിയില്ല. ഇന്ന് ഫൈലക്ക ദ്വീപില്‍ ജനങ്ങള്‍ താമസിക്കുന്നില്ലെങ്കിലും കുവൈത്തികള്‍ പണിത താല്‍ക്കാലിക വസതികളില്‍ ചിലര്‍ വല്ലപ്പോഴും വന്നു പോവും.
Sunday, November 6
ബലി പെരുന്നാള്‍......
ത്യാഗ സ്മരണകളുയര്‍ത്തി വീണ്ടുമൊരു ബലി പെരുന്നാള്‍......
സര്‍വ ശക്തനായ അല്ലാഹുവിന്റെ ആഞ്ഞയെ ശിരസ്സാ വഹിച്ച് സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മ്മപ്പുതുക്കലുമായി വീണ്ടും വന്നു ചേര്‍ന്ന പെരുന്നാള്‍ സുദിനത്തില്‍ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.
കഅബാലയത്തിന്റെ പുനര...്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇബ്രാഹിമും മകന്‍ ഇസ്മാഈലും കരങ്ങളുയര്‍ത്തി റബ്ബിനോട് ദുആ ചെയ്തു.
Thursday, October 20
Friday, September 30
ചില രസകരമായ (കേള്‍ക്കേണ്ട) കഥകള്‍ (എങ്ങോ കേട്ടത്).(നര്മ്മം)
1) അടിയന്തരാവസ്ഥ
തീവ്രമായ സൈനിക നിയന്ത്രണങ്ങളുള്ള ഒരു രാജ്യത്ത് നിന്നും ഒരാള്‍ അയാളുടെ കൂട്ടുകാരന് ഒരു കത്തെഴുതി. കത്തില്‍ ആ രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ശന നിയമ വ്യവസ്ഥകളെക്കുറിച്ച് അയാള്‍ ഇങ്ങനെ എഴുതി:
ഈ രാജ്യം ഇപ്പോള്‍ പൂര്‍ണമായും സൈനിക നിയന്ത്രണത്തിലാണ്. സൈന്യം ഭരണം പിടിച്ചടക്കിയതിനു ശേഷം ഇവിടെ എല്ലായിടത്തും കര്‍ശനമായ പരിശോധനയാണ്. ഭരണം പിടിച്ചടക്കി കുറെയേറെയായെങ്കിലും ഇപ്പോഴും ഒട്ടും സ്വതന്ത്രമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒന്ന് പുറത്തേക്കിറങ്ങാന്‍ തന്നെ പേടിയാണ്. തീര്‍ത്തും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈ രാജ്യം. ഇവിടെക്ക് വരുന്ന പാര്‍സലുകളും കത്തുകളും മറ്റെല്ലാ കൊറിയര്‍ സാധനങ്ങളും ശരിക്കും അഴിച്ചു തുറന്നു നോക്കിയ ശേഷമേ ഉടമസ്ഥന് ലഭിക്കുകയുള്ളൂ.അത്രത്തോളം മോശമാണ് ഇവിടത്തെ അവസ്ഥ. ഞാനെഴുതുന്ന ഈ കത്ത് തന്നെ പൊട്ടിച്ചു വായിക്കാതെ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല...
കത്ത് ഇങ്ങനെ തുടര്‍ന്ന് അയാള്‍ പേരും വിലാസവും എഴുതി കത്ത് പോസ്റ്റ് ചെയ്തു.
മൂന്നാഴ്ച്ചകള്‍ക്ക് ശേഷം അയാള്‍ക്ക് അവിടത്തെ പോസ്റ്റല്‍ ഡിപാര്‍ട്മെന്‍ടില്‍ നിന്നും ഒരു കത്തു ലഭിച്ചു.
അയാള്‍ കത്തു തുറന്നു വായിച്ചു. അതിലിങ്ങനെ എഴുതിയിരുന്നു.
താങ്കളുടെ അഭിപ്രായം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ആരുടേയും കത്തുകള്‍ തുറന്നു നോക്കി വായിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല.
ഒപ്പ്
പോസ്റ്റല്‍ ഡിപാര്‍ട്മെന്‍റ്.
2) രാജാവിന്‍റെ മകന്‍
പണ്ട് പണ്ടൊരു രാജാവിന് വികൃതിയായ ഒരു മകന്‍ ഉണ്ടായിരുന്നു. മകന്‍ എങ്ങനെ നോക്കിയിട്ടും നേരാവുന്നില്ല..
അങ്ങനെ രാജാവ് മകനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തീരുമാനിച്ചു.
പക്ഷെ, ആരെ കണ്ടെത്തും. ഒട്ടും മലയാളം അറിയാത്ത ഒരു സായിപ്പിനേയും മകനെയും ഒരുമിച്ച് താമസിപ്പിച്ചാല്‍ മകന്‍ പെട്ടെന്ന്‍ ഇംഗ്ലീഷ് പഠിക്കുമെന്ന് രാജാവിന് തോന്നി. അങ്ങനെ മകനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സായിപ്പിനെ ഏര്‍പ്പാടാക്കി.
സായിപ്പിനെയും മകനെയും പ്രത്യേകം സജ്ജമാക്കിയ ഒരു വീട്ടില്‍ താമസിപ്പിച്ചു. എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. പുറത്തു നിന്ന് വാതില്‍ പൂട്ടി.
സായിപ്പിനെയും മകനെയും പ്രത്യേകം സജ്ജമാക്കിയ ഒരു വീട്ടില്‍ താമസിപ്പിച്ചു. എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. പുറത്തു നിന്ന് വാതില്‍ പൂട്ടി.
മകനും സായിപ്പും മാത്രം. പുറം ലോകത്ത് ആരുമായും യാതൊരു ആശയവിനിമയവും നടത്താതെ ദിവസങ്ങള്‍ കഴിഞ്ഞു പോയി. രാജാവിന് ഉല്‍ക്കണ്ഠ അടക്കാന്‍ വയ്യ. മലയാളം തരിമ്പുമറിയാത്ത സായിപ്പ് മകനെ ഇംഗ്ലീഷ് പഠിപ്പിച്ചത് കാണാന്‍ രാജാവിന് തിരക്കായി.
ഒരാഴ്ച കഴിഞ്ഞു രാജാവ് വന്നു നോക്കി. മെല്ലെ വാതില്‍ തുറന്നു നോക്കി.
ഫൂൂൂൂൂൂൂൂൂൂ
അതാ സായിപ്പ് പാഞ്ഞു വരുന്നു പച്ചമലയാളത്തില്‍ തെറി പറഞ്ഞു കൊണ്ട്
“ഈ പന്ന കഴുവേറീടെ മോനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എനിക്ക് പറ്റില്ലെടാ............മോനെ”
റോക്കറ്റ് വിട്ട മാതിരി സായിപ്പ് ഇറങ്ങി ഓടി.
3) സര്‍ക്കസിലെ ആന
ഒരിക്കല്‍ ഒരു നവദമ്പതികള്‍ ജമ്പോ സര്‍കസ് കാണാന്‍ പോയി.
ഒരു ആന അര്‍ദ്ധനഗ്നയായ സര്‍ക്കസുകാരിയെ തുമ്പിക്കൈയില്‍ തൂക്കി അമ്മാനമാടുന്ന ഒരു ഐറ്റം ഉണ്ടായിരുന്നു.
സര്‍ക്കസെല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നു ഭാര്യ ഭര്‍ത്താവിനോട്:
ഹോ ആ ആനയുടെ അഭ്യാസം കലക്കി അല്ലെ
ഭര്‍ത്താവ്: ആനയോ, എപ്പോ? ആനയുണ്ടായിരുന്നോ സര്‍ക്കസില്‍? ഞാന്‍ കണ്ടില്ലല്ലോ?
4) അസന്തുഷ്ടനായ മനുഷ്യന്‍
ഒരാള്‍ ഒരു മനശാസ്ത്ര വിദഗ്ധന്‍റെയടുത്ത് ചികില്‍സ തേടിയെത്തി.
അയാള്‍ പ്രശനം എന്താണെന്ന് അവതരിപ്പിച്ചു.
അയാള്‍ : ഡോക്ടര്‍ ഞാന്‍ കുറെക്കാലമായി ശരിക്കൊന്ന് ചിരിച്ചിട്ട്. എനിക്ക് ഒട്ടും ചിരി വരുന്നില്ല. ജീവിതത്തില്‍ ഒട്ടും സന്തോഷം തോന്നുന്നില്ല. എനിക്ക് എല്ലാം മറന്നൊന്ന് ചിരിക്കണം.
ഡോക്ടര്‍: താങ്കള്‍ ഇടയ്ക്കിടെ നല്ല കോമഡി സിനിമകള്‍ കാണണം. ഇപ്പോള്‍ ടൌണില്‍ നല്ലൊരു സിനിമ കളിക്കുന്നുണ്ട്. അതൊന്ന്‍ പോയി കാണണം.
അയാള്‍ : അത് ഞാന്‍ കണ്ടിരുന്നു. പക്ഷെ, എനിക്ക് ഒട്ടും ആഹ്ലാദം തോന്നിയില്ല.
ഡോക്ടര്‍ : ഓഹോ...താങ്കള്‍ ഇടയ്ക്കിടെ ബീച്ചില്‍ പോകണം. പാര്‍ക്കുകളില്‍ പോകണം. അപ്പോള്‍ തന്നെ എല്ലാ വിഷമങ്ങളും മാറും.
അയാള്‍ : ഞാന്‍ അതും ശ്രമിച്ചിരുന്നു. പക്ഷെ, യാതൊരു ഫലവുമുണ്ടായില്ല.
ഡോക്ടര്‍: ഓഹോ അതും ശ്രമിച്ചോ? എങ്കില്‍ എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പടണം.
അയാള്‍: അതും ഞാന്‍ പരീക്ഷിച്ചു നോക്കി. പക്ഷെ, എനിക്കൊരു മാറ്റവും തോന്നിയില്ല.
ഡോക്ടര്‍: ഓ..മൈ ഗോഡ്, എന്നിട്ടും നിങ്ങള്‍ക്ക് സമാധാനം കിട്ടിയില്ലേ? എങ്കില്‍ നിങ്ങള്‍ക്ക് അവസാനമായി ഞാന്‍ ഒരു പോംവഴി പറഞ്ഞു തരാം. ഇതും വിജയിച്ചില്ലെങ്കില്‍ എനിക്ക് വേറൊന്നും പറയാനില്ല.
അയാള്‍ (വിഷമത്തോടെ): പറയൂ ഡോക്ടര്‍, ചിലപ്പോള്‍ അതെനിക്ക് സഹായകമായാലോ?
ഡോക്ടര്‍ : ഇപ്പോള്‍ ടൌണില്‍ ഒരു സര്‍ക്കസ് കളിക്കുന്നുണ്ട്. ആ സര്‍ക്കസില്‍ അന്തം വിട്ട പ്രകടനം നടത്തുന്ന ഒരു കോമാളിയുണ്ട്. ആ കോമാളിയുടെ അഭ്യാസങ്ങള്‍ ഒന്ന് കണ്ടാല്‍ മതി. നിങ്ങള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. അതോടെ നിങ്ങള്‍ എല്ലാം മറന്ന് പൂര്‍ണ്ണ സന്തോഷവാനായിരിക്കും പിന്നെ നിങ്ങള്‍ക്ക് യാതൊരു വിഷമവും ഉണ്ടാവുകയില്ല.
ഇത് കേട്ടപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. വാതില്‍ക്കല്‍ എത്തിയപ്പോള്‍ അയാള്‍ മെല്ലെ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു. : ‘’ഡോക്ടര്‍ ഞാന്‍ തന്നെയാണ് ആ സര്‍ക്കസിലെ കോമാളി ഞാനാണ്’’.
5) അറുപതാം വിവാഹ വാര്‍ഷികം
തന്‍റെ ഇന്ത്യക്കാരന്‍ സുഹൃത്തിന്‍റെ വിവാഹ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനിടയായ സായിപ്പ് സുഹൃത്തിനോട് ചോദിച്ചു: എത്ര വര്‍ഷമായി നിങ്ങള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട്?
സുഹൃത്ത്: ഞാനും എന്‍റെ ഭാര്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഇന്നേക്ക് അറുപത് വര്‍ഷമായി.
സായിപ്പ് : WOW…………..Sixty years with one wife?!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
************************
Friday, September 23
Subscribe to:
Posts (Atom)