ത്യാഗ സ്മരണകളുയര്‍ത്തി വീണ്ടുമൊരു ബലി പെരുന്നാള്‍......
സര്‍വ ശക്തനായ അല്ലാഹുവിന്റെ ആഞ്ഞയെ ശിരസ്സാ വഹിച്ച് സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മ്മപ്പുതുക്കലുമായി വീണ്ടും വന്നു ചേര്‍ന്ന പെരുന്നാള്‍ സുദിനത്തില്‍ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.
കഅബാലയത്തിന്റെ പുനര...്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇബ്രാഹിമും മകന്‍ ഇസ്മാഈലും കരങ്ങളുയര്‍ത്തി റബ്ബിനോട് ദുആ ചെയ്തു.
നാഥാ ഞങ്ങളില്‍ നിന്നും സ്വീകരിക്കേണമേ.....തീര്‍ച്ചയായും നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
മക്കാ മണല്‍പരപ്പില്‍ പാവന ഹജ്ജിനായി എത്തിച്ചേര്‍ന്ന ലക്ഷോപലക്ഷം മുസ്ലിംങ്ങള്‍ ഇബ്രാഹിം നബി (അ സ ) യുടെ ഹജ്ജിനായുള്ള വിളിയെ അനുസ്മരിപ്പിക്കുന്നു.
ഹജ്ജിനായി വിളിക്കണമെന്ന് ആവശ്യപ്പെട്ട റബ്ബിനോട് ഇബ്രാഹിം നബി (അ സ ) ചോദിച്ചു: റബ്ബേ ഞാന്‍ വിളിച്ചാല്‍ ആരാണ് കേള്‍ക്കുക?.
അള്ളാഹു പറഞ്ഞു: ഇബ്രാഹിം നീ വിളിക്കുക..കേള്പ്പിക്കുന്നവന്‍ ഞാനാണ്.
എത്ര മഹത്ത്വരം!!!!!!!
വിജനമായിക്കിടന്ന മക്ക ഇന്ന് ലക്ഷോപ ലക്ഷങ്ങളുടെ തക്ബീര്‍ ധ്വനികള്‍ ഹൃദയത്തിലേറ്റു വാങ്ങുന്നു...
*******************************************
ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങിയ ബാല്യത്തിലെയും കൌമാരത്തിലെയും പെരുന്നാള്‍ ആഘോഷങ്ങളോളം വരില്ല യൌവനത്തിലെയും പ്രായാധിക്യത്തിലെയും ആഘോഷങ്ങള്‍ എങ്കിലും, എല്ലാ തിരക്കുകളില്‍ നിന്നും മാറി നിന്ന് എല്ലാ ആകുലതകളും വേദനകളും മറന്ന് നാം നമ്മിലേക്കും നമ്മോടു ബന്ധപ്പെട്ടവരിലേക്കും മാത്രമായി ഒതുങ്ങുന്ന ഒരു ദിനം ആഹ്ലാദകരം തന്നെയാണ്. എല്ലാവര്ക്കും ആനന്ദത്തിലാറാടിയ ഒരു പെരുന്നാള്‍ സുദിനം ആശംസിക്കുന്നു. ഒപ്പം ആയുരാരോഗ്യ സൌഖ്യത്തിനും സുകൃതത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു...
الله اكبر الله اكبر الله اكبر لا الاه الالله الله اكبر الله اكبر ولله الحمد
No comments:
Post a Comment
Note: only a member of this blog may post a comment.