Monday, February 18

സംസാരം എങ്ങനെ സംസ്കാരത്തെക്കുറിച്ചായി...

ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു പോസ്റ്റ്‌..

 ഡല്‍ഹി (Delhi Gang Rape Victim) പെണ്‍കുട്ടി മരിച്ചു പോയപ്പോള്‍ ചില സദാചാര വാദികള്‍ എന്തോ ഉള്ളത് തുറന്നു പറഞ്ഞു. അത് സദാചാര വിരുദ്ധര്‍ക്കും സാമ്രാജ്യത്വ വിരുദ്ധര്‍ക്കും അത്ര പിടിച്ചില്ല.
 

ഇറുകിയ ടി ഷര്‍ട്ടും മുട്ടിനു മേലെ അവസാനിക്കുന്ന ഒരു ട്രൌസറും (എന്താ ആ കോണകത്തിന്‍റെ  പേരാവോ – സ്കര്‍ട്ട് എന്നോ മറ്റോ ആണെന്ന് തോന്നുന്നു) അല്ലെങ്കില്‍ നിതംബം കാണിക്കുന്ന വേസ്റ്റ് ഫ്രീ പാന്റ്സും ധരിച്ച്, ദേഹത്ത് കാണിക്കാന്‍ ഒന്നുമില്ലേലും ഉണ്ടെങ്കിലും അതൊക്കെ ബലം പിടിച്ച് തുറിപ്പിച്ച് നടക്കുന്ന മിടുക്കികളോട് ചോദിക്കട്ടെ.

 

ഈ വസ്ത്ര സംസ്കാരം നിങ്ങള്‍ക്കെവിടെ നിന്ന് കിട്ടി?

 

പാശ്ചാത്യരില്‍ നിന്നു തന്നെ. സംശയം ഇല്ലല്ലോ?

 

എങ്കില്‍ പാശ്ചാത്യര്‍ എന്തിന് ഈ സംസ്കാരം കൊണ്ട് നടക്കുന്നു എന്നറിയാമോ?

 

ആ നാടുകളില്‍ പാര്‍ക്കിലും ബീച്ചിലും ഓഫീസിലും  ബാത്ത്റൂമിലും വഴിയോരത്തും വെച്ച് ലൈഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമായ ഒരു കാര്യമേയല്ല. അത് ആരുമായിട്ടും എപ്പോള്‍ വേണമെങ്കിലും ആവാം. റോഡില്‍ കിടന്ന് ട്രാഫിക്‌ ജാം ഉണ്ടാക്കാതിരുന്നാല്‍ മതി. അത് പോലെ മറ്റുള്ളവര്‍ക്ക് ശല്യം ആവാതിരിക്കാനും ശ്രദ്ധിക്കണം. ചെറിയൊരു മറയും ഒരു ഉറയും ഉണ്ടെങ്കില്‍ അവര്‍ക്ക്‌ എവിടെ വേണമെങ്കിലും നിന്നും കിടന്നും ആരുമായും അര്‍മാദിക്കാം.

 

അതെ സമയം ഇതേ നാടുകളില്‍ വഴി വക്കില്‍ തുപ്പുകയോ ഒന്നും രണ്ടും നിര്‍വഹിച്ചു സായൂജ്യമടയുകയോ ചെയ്‌താല്‍ അവിടുത്തെ പോലീസ് ഉടനടി നിങ്ങളെ അറസ്റ്റ്‌ ചെയ്യുന്നതായിരിക്കും.

 

ഈ സംസ്കാരവും അവര്‍ ധരിക്കുന്ന വസ്ത്രവും തമ്മില്‍ എന്ത് ബന്ധം എന്ന് ചിന്തിക്കുകയാണോ? ഈ സംസ്കാരം കൊണ്ടാടുന്ന രാജ്യങ്ങളിലെ സ്ത്രീകള്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഇന്ത്യക്കാരെ പോലെ സാരിയാണ് ധരിക്കുന്നതെന്ന് ചിന്തിക്കുക. തോന്നുമ്പോഴുള്ള ലൈഗിക ബന്ധം പ്രയാസകരമാവില്ലേ? കാര്യസാധ്യത്തിനു ശേഷം  ഈ സാരി ചുറ്റാനും അതിന്‍റെ ഞൊറി പിടിപ്പിക്കാനും മദാമ്മകള്‍ എന്തോരം കഷ്ടപ്പെടണം.! ഹോ ഓര്‍ക്കുമ്പോള്‍ എന്‍റെ കണ്ണ് നിറയുന്നു. ആ നിലക്ക് അവര്‍ എങ്ങനയുള്ള വസ്ത്രം ധരിക്കണം?. പെട്ടെന്ന് വിവസ്ത്രയാകാന്‍ പറ്റുന്ന രീതിയിലുള്ള വസ്ത്രമല്ലേ ധരിക്കേണ്ടത്. എതിരാളി അധികം പ്രയാസപ്പെടരുതല്ലോ.

 

അതുമല്ല, ശരീരം പാതിയും മുക്കാലും തുറന്നിടാതെ എങ്ങനെ എതിര്‍ ലിംഗത്തെ ആകര്‍ഷിക്കാന്‍ കഴിയും. ശരീരം മുഴുവന്‍ മറച്ചാല്‍ പുരുഷന് ആകര്‍ഷണം തോന്നില്ലല്ലോ. പുരുഷനെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സ്ത്രീകള്‍ എന്ത് വിചാരിച്ചിട്ടും കാര്യമില്ലല്ലോ. അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചേക്കാം ഇവരെന്താ എപ്പോഴും സെക്സ് എന്ന് മാത്രം ചിന്തിച്ചോണ്ട് നടക്കുകയാണോ എന്ന്. എങ്കില്‍ പിന്നെ പൊതു സ്ഥലത്ത് ബാത്ത് റൂമും കക്കൂസും നിര്‍മ്മിച്ചിരിക്കുന്നത് എന്തിനാണെന്ന് കൂടി ചിന്തിച്ചു കൂടെ. ആളുകള്‍ എപ്പോഴും കക്കൂസില്‍ പോവണമെന്ന് ചിന്തിച്ചോണ്ട് നടക്കുകയാണോ? 'ആഘോഷിക്കൂ ഓരോ നിമിഷവും' എന്നാണ് അവരോടും നമ്മളോടും ഏഷ്യാനെറ്റ്‌ പ്ലസ്‌ ചാനല്‍  പറഞ്ഞിരിക്കുന്നത്. ഹല്ലാ പിന്നെ.. അവര്‍ അത് ജീവിതത്തില്‍ ഉള്‍ക്കൊണ്ടു. നമ്മള്‍ കാശില്ലാത്ത കാരണത്താല്‍ ഉള്‍ക്കൊള്ളാന്‍ ആവാതെ ഉല്‍ക്കണ്ഠയില്‍ നടക്കുന്നു.

 

 

ഇനി ഇവരുടെ വസ്ത്രധാരണ രീതി അനുകരിക്കുന്ന സ്ത്രീകളോട് കുറച്ചു കാര്യങ്ങള്‍.

 

നിങ്ങള്‍ ശരീരം വെളിവാക്കുകയാണെങ്കില്‍ അത് കാണുന്നവന്‍റെ ലൈഗിക പരിചയം പോലെയിരിക്കും അവന്‍റെ വികാരവും. റിട്ടയര്‍ ചെയ്ത പുരുഷ കേസരികള്‍ക്ക് നിങ്ങള്‍ ഒന്നും ധരിക്കാതെ നടന്നാലും കുഴപ്പമുണ്ടാവില്ലായിരിക്കാം. സര്‍വിസ് ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞവര്‍ക്ക്‌ നിങ്ങള്‍ അല്പം വസ്ത്രം മാത്രം ധരിച്ചാലും പ്രത്യേകിച്ച് ഇളക്കം ഒന്നുമുണ്ടാവില്ല. സര്‍വിസിലെ തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ മുക്കാല്‍ വസ്ത്രം ധരിച്ചു വന്നാലും കുഴപ്പമുണ്ടാവില്ല. അതെ സമയം എന്നെപ്പോലെ സര്‍വിസ് എന്തെന്ന് അറിയാത്ത ഫ്രഷര്‍സിന് നിങ്ങളുടെ മുഖം കണ്ടാല്‍ തന്നെ തല പെരുത്ത്‌ തുടങ്ങും. നിങ്ങളുടെ മുഖം കണ്ടിട്ട് ഒരു കന്യകന് ഒന്നും തോന്നുന്നില്ലെങ്കില്‍ അത് അയാളുടെ ലൈഗികതയുടെ തകരാര്‍ അല്ല. നിങ്ങളുടെ മുഖത്തിന്‌ എന്തോ തകരാര്‍ ഉള്ളത് കൊണ്ടാണ്.

 

പണ്ഡിതനും വാഗ്മിയുമായ ശ്രീ രജിത് കുമാര്‍  ശാസ്ത്രത്തിന്‍റെയും വേദഗ്രന്ഥങ്ങളുടെയും പിന്‍ബലത്തില്‍ സ്ത്രീകളോട് ഉല്‍ബോധനം നടത്തിയപ്പോള്‍ ഏതോ വിവരമില്ലാത്ത പെണ്കൊടി കൂവിത്തോല്പ്പിക്കാന്‍ നോക്കി. അദ്ദേഹം പറഞ്ഞത്‌ നഗ്ന സത്യങ്ങള്‍ മാത്രമാണ്. അല്ലെങ്കിലും സത്യത്തിന്‍റെ മുഖം വികൃതമാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ. അത് കൊണ്ട് തന്നെ സത്യം പറയുന്നവരെ ആര്‍ക്കും കണ്ടു കൂട താനും.

 


കന്യകാത്വം എന്നത് മണ്ണാങ്കട്ടയാകുന്ന ഈ കാലഘട്ടത്തില്‍ അഴിഞ്ഞാടാന്‍ തുനിയുന്നവര്‍ ഓര്‍ക്കേണ്ടത് ഏതാനും ചില കാര്യങ്ങള്‍. 

നിങ്ങളെ ഉപയോഗിക്കണം അല്ലെങ്കില്‍ ആസ്വദിക്കണം എന്നുള്ളവര്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാ കാലത്തും ഉണ്ടാവും. അവര്‍ തന്നെയാണ് ലൈഗിക പീഡനക്കേസുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും. അവര്‍ ആഗ്രഹിച്ചത്‌ നേടിയെടുക്കുന്നത് വരെ നിങ്ങളെ കൈയടിച്ചു പ്രോത്സാഹിപ്പിച്ച് അവര്‍ നിങ്ങളോടൊപ്പം തന്നെ ഉണ്ടാവും. അതിനു വേണ്ടി അവര്‍ പല വേഷങ്ങളും കെട്ടും. അവരെ നിങ്ങള്‍ അദ്ധ്യാപകന്‍റെ വേഷത്തിലും സഹപാഠിയുടെ വേഷത്തിലും കപട ആത്മീയ വാദികളുടെ വേഷത്തിലും രാഷ്ട്രീയക്കാരന്‍റെ വേഷത്തിലും കണ്ടേക്കാം. സൂക്ഷിക്കേണ്ടത്‌ നിങ്ങളാണ്. ഇനി നിങ്ങള്‍ക്കും അത് തന്നെയാണ് വേണ്ടതെങ്കില്‍ പിന്നെ ഞങ്ങള്‍ എന്ത് പറയാന്‍?

 

സിനിമകളെ അനുകരിക്കാതിരിക്കുക.

സിനിമയില്‍ ആണും പെണ്ണും ഒരു റൂമില്‍ രണ്ടുനാള്‍ ഒരുമിച്ച് കഴിഞ്ഞിട്ടും ഒരു ലൈഗിക ബന്ധവും ഉണ്ടായില്ല എന്നൊക്കെ ചിത്രീകരിച്ചു കാണിക്കും. ഷൂട്ടിങ്ങ് സൈറ്റിലുള്ള സിനിമാക്കാരുടെ ഒരു പട തന്നെ അവരോടൊപ്പം കാണും. അതുമല്ലെങ്കില്‍ ഈ ചിത്രീകരണം നടക്കുമ്പോള്‍ കുറഞ്ഞത് ക്യാമറാമാന്‍ എങ്കിലും അവരുടെ കൂടെ കാണുമെന്നെങ്കിലും ഓര്‍ക്കുക. അത് കൊണ്ട് ആണുങ്ങളുമായി ചുറ്റിയടിച്ചു നടന്നാല്‍ ഒന്നും സംഭവിക്കില്ല, അല്ലെങ്കില്‍ സിനിമയില്‍ കാണുന്ന തരത്തിലുള്ള മ്ലേച്ചമായ വസ്ത്ര ധാരണം അനുകരിച്ചാല്‍ ആണുങ്ങള്‍ക്ക് യാതൊരു വികാര വിചാരങ്ങളും ഉണ്ടാവില്ല എന്നൊന്നും വിചാരിച്ച് കളയണ്ട.

 

ഭാരതീയ സംസ്കാരത്തെ മാനിക്കുകവ്യഭിചരിക്കല്‍ ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ  കുറ്റകൃത്യമായി നിലനില്‍ക്കുന്നിടത്തോളം (രജിത് കുമാറിനെ കരിമ്പട്ടികയില്‍ പെടുത്തിയ സര്‍ക്കാര്‍ ഇതും അനുവദനീയമാക്കില്ലെന്ന് ആര് കണ്ടു.?) എന്ന് വെച്ചാല്‍ ഭാരതീയ സംസ്കാരം നിലനില്‍ക്കുന്നിടത്തോളം കാലം മാന്യമായ വസ്ത്രം ധരിച്ചു നടക്കുന്നതില്‍ അഭിമാനം കണ്ടെത്തുക.

 

സൗദിയും ശിക്ഷയുംവിവാഹിതരായവര്‍ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വധ ശിക്ഷ ഉറപ്പാണെന്ന് അറിയാവുന്ന സൗദി അറേബ്യയില്‍ എത്രയോ ബലാല്‍സംഗക്കേസുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പലരും ശിക്ഷ ഏറ്റു വാങ്ങി മരണമടയുന്നു. അത്തരക്കാരെ കൊല്ലാനുള്ള ശിക്ഷ തന്നെ ഇന്ത്യയിലും ഉണ്ടായാലും ശരി ഈ കുറ്റകൃത്യം ഒരിക്കലും ഇല്ലാതാവില്ല. പിന്നെ, മോഡിയുടെ  സംഘ പരിവാര ശിങ്കിടികളെ പോലെ അന്യമതസ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലല്‍ മതത്തില്‍ പുണ്യ കര്‍മമാണെന്ന് വിശ്വസിച്ചു  നടക്കുന്നവര്‍ക്ക് മുമ്പില്‍ ഇതൊന്നും വിലപ്പോവില്ല എന്നറിയാം.

 

എന്താണ് പോംവഴി ?

 

മനുഷ്യന്‍ സ്വയം നന്നാവുക എന്നതല്ലാതെ ഇതിന് മറ്റൊരു പ്രതിവിധി ഉണ്ടെന്ന് തോന്നുന്നില്ല. എന്ന് വെച്ചാല്‍, കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള തിന്മകളില്‍ നിന്ന്‍ മനുഷ്യന്‍ സ്വയം വിട്ടു നില്‍ക്കുകയും പ്രലോഭിതരാവാതെ പിടിച്ചു നില്‍ക്കാന്‍ പ്രാപ്തരാകുന്ന രീതിയില്‍ നന്മ കൈവരിക്കുകയും ചെയ്യുക.

No comments:

Post a Comment

Note: only a member of this blog may post a comment.