Monday, August 6

കുവൈറ്റ്‌ മോഡേണ്‍ ആര്‍ട്ട്‌ ഗാലറി..

കുവൈറ്റ്‌ സൂക് ശര്‍ഖിന് എതിര്‍വശത്താണ് കുവൈറ്റ്‌ മോഡേണ്‍ ആര്‍ട്ട്‌ മ്യുസിയം.

മ്യുസിയത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. അറബ് കലാകാരമ്മാരുടെയും വിദേശ കലാകാരമ്മാരുടെയും പെയിന്റിംഗ്കളുടെയും കരകൌശല വസ്തുക്കളുടെയും നല്ല ഒരു ശേഖരം തന്നെ ആര്‍ട്ട്‌ മ്യുസിയത്തില്‍ ഉണ്ട്.

മോഡേണ്‍ ആര്‍ട്ട്‌ എന്ന പേരില്‍ മരത്തില്‍ തീര്‍ത്ത ഒരു പാട് രൂപങ്ങള്‍ മ്യുസിയത്തില്‍ ഉണ്ടെങ്കിലും അത് കാണുന്നവര്‍ ചിന്തിക്കുക എന്തിനാണ് അങ്ങനെ കുറെ രൂപങ്ങള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്നാണ്. കാരണം ആ വസ്തുക്കള്‍ നമുക്ക് യാതൊരു അനുഭൂതിയും നല്‍കുന്നില്ല.അത് കൊണ്ട് തന്നെ അവയുടെ ഫോട്ടോ എടുക്കാന്‍ മിനക്കെട്ടുമില്ല.

ഇവിടെ ചേര്‍ത്ത സുന്ദരമായ വര്‍ക്കുകള്‍ മ്യുസിയത്തിന്റെ ചുമരില്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചിട്ടുള്ളവയാണ്..

വിശാലമായ വലിയ ഒരു കെട്ടിടത്തില്‍ രണ്ടു നിലകളില്‍ പത്തോളം വിശാലമായ ഹാളുകളില്‍ ആയിട്ടാണ് പ്രദര്‍ശനം.

ഒരു സന്ധ്യാ നേരത്താണ് ഞാന്‍ മ്യുസിയത്തില്‍ എത്തിപ്പെട്ടത്. മ്യുസിയത്തിന്റെ നടുമുറ്റത്തേക്ക് ചാഞ്ഞു വീഴുന്ന വെയിലും നിശബ്ദമായ അന്തരീക്ഷവും ആളൊഴിഞ്ഞ വരാന്തകളും കേരളത്തിലെ ഏതോ നാലുകെട്ടില്‍ എത്തപ്പെട്ട പ്രതീതി ഉളവാക്കി.

വെള്ളി ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ 1.൦൦ pm വരെയും വൈകിട്ട് 4.30 മുതല്‍ 8.00 pm വരെയും ആണ് സന്ദര്‍ശന സമയം.