Friday, October 26

സന്തോഷ്‌ പണ്ഡിറ്റിനു പഠിക്കുന്നവന്‍ എഴുതിയ കവിത...



(അഥവാ പണ്ടിറ്റിന്‍റെ രോഷവും എഴുതിയവന്‍റെ ഭാഷയും കൂടിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം. സിനിമയിലെ കൊള്ളക്കെതിരെ പ്രതികരിച്ച പണ്ഡിറ്റ്‌ തറവാടികള്‍ക്കെതിരെ  പ്രതികരിച്ചാല്‍ എങ്ങനെയിരിക്കും എന്ന ഭാവന...) എന്നാല്‍ കവിത തുടങ്ങട്ടെ...

 

തറവാടി..

 

തറവാടി ഇവന്‍ തനി വായാടി

ഉണ്ടുടുത്തൊരുങ്ങി ഉടുതുണി പൊക്കിക്കുത്തി

ഇവനൊരു നട നടക്കും

പിന്നെ ചുമല്‍ മെല്ലെ വലിഞ്ഞവനൊരു ഗമയുണ്ട് കാട്ടാന്‍.

ഈ നാട്ടിലും മറുനാട്ടിലും കേളി കേട്ട തറവാടെ

അവന്‍റമ്മേടെ തറവാട്.

അച്ഛനില്ല പണ്ടേ തറവാടും കുടുംബവും

അതിനാല്‍ അമ്മയ്ക്കുള്ള തറവാട്ടില്‍ വന്നു കൂടി.

അവന്‍റപ്പനപ്പാപ്പന്‍ കഥ കേട്ടാലപ്പത്തുപ്പും

മീന്‍ വിറ്റും കടല വിറ്റും കാശുണ്ടാക്കി

കാറില്‍ കേറിച്ചമയുന്ന കോമരങ്ങളവര്‍.

എന്നാലും കുറവില്ലവന്‍റെ നാറും പരമ്പരകള്‍

പേറും തറവാടിന്‍ പെരുമ പൊക്കിപ്പറയല്‍.

നാല് മുഴം നീളം നാവില്ലയെന്നാലവന്‍

തറവാട്ട് പേര് നാലാള് പോലും കേള്‍ക്കില്ല കൂട്ടരേ..

മീന്‍ പാറ്റും പോലവന്‍റമ്മൂമ്മ പാറ്റി..

കൂട്ടുകുടുംബമായി പെറ്റുപെരുകി

ഇത്തരുണത്തിലവന്‍ തറവാടിന്‍ പേരും പരന്നു.

 
       * * * * * * * * * * * * * * * *
 
നാടാകെ നാലാള് കൂടുന്നിടത്ത്

ഒരുവനവന്‍റെ തറവാട്ടിലംഗം -

ഇതുമതിയവനെന്നും പൊലിപ്പിച്ചു കാട്ടാന്‍....

എഴുതാനറിയില്ല, എ ബി സി ഡി,

പോട്ടെ, മാതൃഭാഷയില്‍ ലിപികളുണ്ടെന്നതിവനറിഞോ

ഇല്ല, അത് മാത്രമോ!

ഇവന്‍ തറവാട് മക്കള്‍ കൂട്ടം കൂടിയാല്‍

ഒന്ന് തലയെണ്ണി നോക്കാനറിയാത്തവനിവന്‍!

മുന്‍കോപിയാണെ, മുഴുക്കുടിയനാണെ,

അഹങ്കരമില്ലാതവനില്ല ഭൂമിയില്‍.

തറവാടിത്തവും തറവായാടിത്തവും കൊണ്ടേ നടക്കുന്നു

മരമണ്ടനിവന്‍ വെറും ഷണ്ഡന്‍!!

 

 

 

പിന്‍ കുറി :

(മീന്‍ വിറ്റും കടല വിറ്റും കാശുണ്ടാക്കി

കാറില്‍ കേറിച്ചമയുന്ന കോമരങ്ങളവര്‍.)

ഇതൊരു ഉപമ മാത്രം. എന്ന് വെച്ചാല്‍ താഴെക്കിടയില്‍ നിന്ന് വളര്‍ന്നു വന്നു എന്നര്‍ത്ഥം.

No comments:

Post a Comment

Note: only a member of this blog may post a comment.