Saturday, July 7

എന്താണ് എം ബി എ? എന്തിനാണ് എം ബി എ?

            ഈ ലേഖനം എഴുതാന്‍ ഞാന്‍ അര്‍ഹനാണോ എന്നറിയില്ല. എങ്കിലും ഒരു എം ബി  എ ക്കാരന്‍ എന്ന നിലക്ക് ഇതെഴുതേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. കാരണം, ഭൂലോകത്തില്‍ തന്നെ വന്ന മറ്റൊരു ലേഖനം എം ബി എ ക്കാരെ വളരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടു. എന്‍റെ ഈ ലേഖനം അപ്പ്രൂവ് ചെയ്തിട്ട് വേണം ഇതിന്‍റെ ലിങ്ക് എന്നെ ‘എടൊ’ എന്ന് അഭിസംബോധന ചെയ്ത ആ മഹാന്‍റെ കമന്റ്‌ ബോക്സില്‍ കൊണ്ടിടാന്‍J. എം ബി എ പാസ്സായാല്‍ പിന്നൊന്നും വേണ്ട എന്ന ആ കാലം പോയി. എം ബി എ എന്ന് കേള്‍ക്കുമ്പോഴേ കമഴ്ന്നടിച്ചു വീണിരുന്ന ആ കാലവുമല്ല എന്നറിയാം.
            പക്ഷെ, എം ബി എ MBA തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. കേരളക്കാര്‍ എം ബി എ എന്തൊക്കെയോ ആണെന്ന് വിചാരിക്കുന്നുവെങ്കില്‍ അതങ്ങനെ തന്നെയിരിക്കട്ടെ. കാരണം മാനേജ്‌മെന്റ്‌ എന്ന വാക്കിന് നല്‍കുന്ന നിര്‍വചനം ബി കോം വരെ ഞാനടക്കം പലരും പഠിച്ചത്, THE ART OF GETTING THINGS DONE THROUGH OTHERS….എന്നായിരുന്നുവെങ്കില്‍ എം ബി എ യില്‍ ഞങ്ങള്‍ കേട്ടത് ഞങ്ങളെ ആവേശം കൊള്ളിച്ച ‘Creating the things happening’ എന്നായിരുന്നു.
അത് തന്നെയാണ് എം ബി എ യും മറ്റു കോഴ്സുകളും തമ്മിലുള്ള വ്യത്യാസവും. ഒരു എന്ട്രപ്രനറെ (Entrepreneur) അല്ലെങ്കില്‍ മാനേജരെ അതുമല്ലെങ്കില്‍ ഒരു പരിപൂര്‍ണ മനുഷ്യനെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് എം ബി എ ക്ലാസ്സ്‌ മുറികളില്‍ നടക്കുന്നത് (അതില്‍ പൂര്‍ണമായി വിജയിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം).
            അങ്ങനെയൊരു കോഴ്സ് സെലക്ട്‌ ചെയ്യുന്നതിന് മുമ്പ്‌ തന്നെ ആ കോഴ്സ് ചെയ്യാന്‍ താന്‍ പ്രാപ്തനാണോ എന്ന് സ്വയം വിലയിരുത്തുന്നത് നന്ന്. അങ്ങനെയല്ലാതെ കാശു മുടക്കി എം ബി എ ക്ക് ചേര്‍ന്ന് കാശു മുടക്കി പ്രൊജക്റ്റ്‌ വര്‍ക്ക്‌ ഈസിയായി വീട്ടിലിരുന്ന് കമ്പ്ലീറ്റ്‌ ചെയ്താല്‍ അത് ഗൌരവത്തോടെ എം ബി എ ചെയ്തു വിജയിച്ചവരെ കൂടി ഗുരുതരമായി ബാധിക്കും എന്ന് കൂടി പറയട്ടെ.
            എം ബി എ പ്രധാനമായും ഊന്നല്‍ കൊടുക്കുന്ന ചില കാര്യങ്ങള്‍ Communication Skill, Positive Attitude, Optimism, Knowledge, Skill, talent, Confidence and IQ തുടങ്ങിയവയാണ്. ഇത് എടുത്ത് പറയാനുള്ള കാരണം ഈ ഗുണങ്ങളെല്ലാം വികസിപ്പിച്ചെടുക്കാനുള്ള ടെസ്റ്റുകളും ഗയിമുകളും സബ്ജെക്റ്റ്‌നു പുറമേ ക്ലാസ്‌ റൂമുകളില്‍ പ്രാക്ടീസ്‌ ചെയ്യാറുണ്ട് എന്നത് കൊണ്ടാണ്. അവയില്‍ പ്രധാനമാണ് കേസ് സ്റ്റഡി, ഗ്രൂപ്പ്‌ ഡിസ്കഷന്‍, സെമിനാര്‍, പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍, അസൈന്മെന്റ്സ്, ക്വിസ് പ്രോഗ്രാം, ആഡ് സെന്‍സ്, ബ്രാണ്ടിംഗ്, പ്ലേയിംഗ് ഡ്രാമ, ഇണ്ടസ്ട്രിയല്‍ വിസിറ്റ്, മോക്ക്‌ ഇന്റര്‍വ്യൂ തുടങ്ങിയവ. 
            ഈ വക കാര്യങ്ങള്‍ ഒരു ബാച്ചിലെ മൊത്തം കുട്ടികളെയും ഉള്‍പ്പെടുത്തി ചെയ്യാന്‍ ഒത്തിരി സമയവും സ്ഥലവും മനുഷ്യപ്രയത്നവും വേണം. ഇതിനു പുറമേ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് മറ്റു വല്ല നഗരങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ ആണെങ്കില്‍ ചെലവ് കൂടും എന്ന കാര്യം കൂടി കണക്കിലെടുത്ത്‌ ഫീസിനു പുറമേ കോഷന്‍ ഡിപോസിറ്റ് എന്ന വകയില്‍ ഒരു ചെറിയ സംഖ്യയും കോളേജ്‌ മാനേജ്‌മന്റ്‌ മുന്‍കൂട്ടി ഈടാക്കാറുണ്ട്.
ഇനി എം ബി എ ചെയ്യാന്‍ ഉദ്ദേശിക്കുന്നവരോട് എനിക്ക് പറയാനുള്ളത്‌ പ്രധാനമായും വാക് ചാതുരിയെക്കുറിച്ചാണ്. നിങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ ആണ് പഠിക്കുന്നത് എങ്കില്‍ മറ്റു പല ഭാഷകള്‍ സംസാരിക്കുന്ന കുട്ടികളുമായി ആശയവിനിമയം നടത്താനുള്ള നല്ലൊരു അവസരം തന്നെ തുറന്നു കിട്ടുകയാണ്. അത് ശരിക്കും ഉപയോഗപ്പെടുത്തുക. കഴിവതും ഇംഗ്ലീഷില്‍ മാത്രം സംസാരിച്ച് ശീലിക്കുക. കാരണം സ്കൂളില്‍ നമ്മള്‍ പറഞ്ഞു പഠിച്ച അച്ചടി ഭാഷ വിട്ട് വികാര വിചാരങ്ങള്‍ നിഴലിക്കുന്ന സംസാര ഭാഷ സ്വായത്തമാക്കാന്‍ ഇത് നമ്മെ സഹായിക്കും. ഇത് പ്രത്യേകം പറയാന്‍ കാരണം ഗള്‍ഫ്‌ രാജ്യങ്ങളില്‍ പുതുതായി വരുന്നവര്‍ സംസാരിച്ച് തുടങ്ങുമ്പോഴേ മനസ്സിലാകും അവര്‍ ഗള്‍ഫില്‍ വന്നിട്ട് അധികമായിട്ടില്ലെന്ന്. കാരണം അവരുടെ സംസാരം തുടങ്ങുന്നത് ഒരു കത്തെഴുതിത്തുടങ്ങുന്ന ഫോര്‍മാറ്റിലാണ്. അതില്‍ നിന്നും മാറി ആത്മ വിശ്വാസത്തോടെ സംസാരിക്കാന്‍ നിരന്തരമായ ആശയവിനിമയം സഹായിക്കും.
എം ബി എ ക്ക് ചേര്‍ന്ന് കഴിഞ്ഞാല്‍ നൂറു ശതമാനം അര്‍പ്പണബോധവും പ്രയത്നവും ഉണ്ടായിരിക്കുക. വെറും രണ്ടേ രണ്ടു വര്‍ഷം നമ്മള്‍ മിനക്കെടുമ്പോള്‍ നാം നേടുന്നത് അതിന് മുമ്പുള്ള കൊല്ലങ്ങള്‍ കൊണ്ട് നാം നേടാത്തതാണ്. എം ബി എ ക്ക് ചേര്‍ന്നാലും ക്ലാസ്‌ ബങ്ക് ചെയ്യാനും അടിച്ചു പൊളിക്കാനും മടിയില്ലാത്ത കുറെ പേരുണ്ട്. പമ്പര വിഡ്ഢിത്തരമാണത്. പരീക്ഷയെ ഭയന്ന് അറ്റന്‍ഡ് ചെയ്യാതിരിക്കരുത്. ഇന്‍പ്ലാന്റ്‌  ട്രെയിനിംഗ് അറ്റന്‍ഡ് ചെയ്തു തന്നെ  റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുക. പ്രൊജക്റ്റ്‌ വര്‍ക്കിനെ ഗൌരവത്തോടെ സമീപ്പിക്കുക. വമ്പന്‍ കമ്പനികളില്‍ പ്രൊജക്റ്റ്‌ വര്‍ക്ക്‌ ചെയ്യാനുള്ള അവസരം ഒപ്പിചെടുക്കുക. കമ്പനിയിലെ ഒരു എംപ്ലോയിയെ പോലെ തന്നെ ആ നാളുകളില്‍ പെരുമാറുക. നിങ്ങളുടെ കമ്പനിയിലെ ഗൈഡ് നിങ്ങളുടെ ദൈനം ദിന ജോലികളും കഴിവുകളും നിരന്തരം വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടായിരിക്കും. കാരണം അവര്‍ നിങ്ങളില്‍ തേടുന്നത് ഒരു ഫസ്റ്റ് ക്ലാസ്സ്‌ എം ബി എ ക്കാരനായ ഒരു എംപ്ലോയിയെയായിരിക്കും. അതിന് പുറമേ നിങ്ങള്‍ക്കൊപ്പം പ്രൊജക്റ്റ്‌ വര്‍ക്ക്‌ ചെയ്യുന്നവരോടും നിങ്ങളെപ്പറ്റി അഭിപ്രായം ആരായും. അവരെയും വെറുപ്പിക്കാതെ നോക്കുക.
പ്രൊജക്റ്റ്‌ വര്‍ക്ക്‌ ചെയ്ത കമ്പനിയില്‍ തന്നെ ജോലി നേടിയാല്‍ നിങ്ങള്‍ ലാഭിക്കുന്നത് ഇന്റര്‍വ്യൂവിനും കാത്തിരിപ്പിനും യാത്രകള്‍ക്കുമായി ചിലവാകാന്‍ ഇടയുള്ള വിലപ്പെട്ട സമയവും പ്രയത്നവും പണവുമായിരിക്കും. പിന്നെ മറ്റൊരു കാര്യം, പ്രൊജക്റ്റ്‌ വര്‍ക്ക്‌ അല്ലെങ്കില്‍ എം ബി എ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കുറച്ച് പൈസ ന്യായമായി ചിലവാക്കേണ്ടിടത്ത് സാമ്പത്തികമായി പ്രാപ്തരാണെങ്കില്‍ അതിന് മടി കാണിക്കാതിരിക്കുക. പണം കൊണ്ടെറിഞ്ഞാല്‍ പണത്തില്‍ കൊള്ളും എന്ന് കൂടി ഓര്‍ക്കുക. പണത്തിനു മേലെ കമിഴ്ന്നു വീഴുന്നവരുടെ ആര്‍ത്തിക്ക് വഴങ്ങാതിരിക്കുകയും ചെയ്യുക. പ്രൊജക്റ്റ്‌ വര്‍ക്ക്‌ എവിടെയും കിട്ടാതെ വരുമ്പോള്‍ ഒരു ഭാരമായി തോന്നിയേക്കാം. നിരാശപ്പെടേണ്ടതില്ല. പ്രൊജക്റ്റ്‌ വര്‍ക്ക്‌ കിട്ടാന്‍ ചിലര്‍ ശുപാര്‍ശ ഉപയോഗപ്പെടുത്താറുണ്ട്. അങ്ങനെയും നോക്കാന്‍ മടിക്കേണ്ടതില്ല. കമ്പനികള്‍ അവരുടെ സ്റ്റാഫിന്‍റെ അവശ്യം പരിഗണിച്ചതിന് ശേഷമേ മറ്റുള്ളവരെ പരിഗണിക്കാറുള്ളൂ. അത് കൊണ്ട്, നമ്മള്‍ നേരിട്ട് ചെന്നാല്‍ പലയിടത്തും സ്വീകരിച്ചെന്നു വരില്ല. എത്ര കഷ്ടപ്പെട്ട് കിട്ടിയാലും ആ പ്രൊജക്റ്റ്‌ വര്‍ക്ക്‌ നമ്മുടെ ജീവിതത്തില്‍ ഒരു ജോലിയുടെയോ അല്ലെങ്കില്‍ ഒരു മുന്‍പരിചയം എന്ന രീതിയിലോ ഒരു വഴിത്തിരിവായി ഭവിച്ചേക്കാം.  
പ്രൊജക്റ്റ്‌ വര്‍ക്കിന് മുമ്പത്തെ സെമസ്റ്റര്‍ അഥവാ മൂന്നാമത്തെ സെമസ്റ്റര് നിങ്ങളുടെ സ്പെഷ്യലൈസേഷന്‍ കൂടി തീരുമാനിക്കേണ്ട ഒന്നാണ്.ഫിനാന്‍സ് ആയാലും മാര്‍ക്കറ്റിംഗ് ആയാലും ഹുമന്‍ റിസോര്‍സ് ആയാലും ഇനി സിസ്റ്റം തന്നെ ആയാലും ശരി ആ ഫീല്‍ഡിലെ ജോലി സാധ്യതയെക്കുറിച്ച് ആശങ്കകള്‍ തെല്ലും വേണ്ട. തിരഞ്ഞെടുക്കുന്ന മേഖലയില്‍ പൂര്‍ണമായും വിജയിച്ചാല്‍ തീര്‍ച്ചയായും അതെ മേഖലയില്‍ തന്നെ ജോലിയും ലഭിക്കുന്നതാണ്. കുറച്ചു കാത്തിരിക്കേണ്ടി വന്നാലും ശരി ഇഷ്ടപ്പെട്ട ഏരിയയില്‍ തന്നെ ജോലി നേടിയെടുക്കാന്‍ ശ്രമിക്കുക. ആ ജോലിയില്‍ ശമ്പളം കുറഞ്ഞാലും ശരി അതില്‍ ജോയിന്‍ ചെയ്യുക. പിന്നീട് വൈദഗ്ദ്ധ്യം നേടിയെടുക്കുക. അത് ഭാവിയില്‍ മികച്ച അവസരങ്ങള്‍ നേടിത്തരും. തീര്‍ച്ച...
Optimism വും Pessimism വും തമ്മിലുള്ള വ്യത്യാസം കാണിക്കാന്‍ എം ബി എ ക്ലാസ്‌ റൂമില്‍ കേട്ട ഒരു കഥ കൂടി പറഞ്ഞ് നിര്‍ത്താം.
            ഒരു ചപ്പല്‍ നിര്‍മ്മാണ കമ്പനി അവരുടെ ചപ്പലുകള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ മാര്‍ക്കറ്റ്‌ ചെയ്യാന്‍ ഉദ്ദേശിച്ച് ഒരു മാര്‍ക്കറ്റിംഗ് എക്സിക്ക്യുട്ടിവിനെ (PESSIMIST) അങ്ങോട്ടയച്ചു.
            അയാള്‍ സാമ്പിള്‍ ചെരുപ്പുകളുമായി ദ്വീപില്‍ ചെന്നപ്പോള്‍ കണ്ടത്‌ ചെരുപ്പ്‌ ധരിക്കാത്ത കുറെ ആദിവാസികളെ മാത്രമാണ്. അവര്‍ക്കിടയില്‍ കമ്പനിയുടെ പ്രോഡക്റ്റിനു മാര്‍ക്കറ്റ്‌ ഇല്ലെന്നു മനസ്സിലാക്കി അയാള്‍ ഉടനെ കമ്പനിയിലേക്ക് തിരിച്ചു വിളിച്ച് പറഞ്ഞു. “സര്‍ ഇവിടെ ആരും ചെരുപ്പ്‌ ഉപയോഗിക്കുന്നേയില്ല, ഇവിടെ നമ്മുടെ ചപ്പലിന് യാതൊരു ഡിമാണ്ടും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
കൊണ്ട് വന്ന സാമ്പിളുകളും എടുത്ത് അയാള്‍ തിരിച്ചു പോയി.
കമ്പനി പിന്നീട് ഹയര്‍ ചെയ്ത മാര്‍ക്കറ്റിംഗ് എക്സിക്ക്യുട്ടിവിനെ (Optimist) അതെ ദ്വീപ സമൂഹത്തിലേക്ക് ഒന്ന് കൂടി പരീക്ഷിക്കാന്‍ തീരുമാനിച്ചു. അയാളും സാമ്പിള്‍ ചപ്പല്‍സുമായി പോയി.
            അയാളും കണ്ടത് ചെരിപ്പ്‌ ധരിക്കാതെ നടക്കുന്ന ആദിവാസികളെ തന്നെയാണ്. പക്ഷെ, അയാള്‍ നിരാശനായില്ല. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാളെ അടുത്തേക്ക്‌ വിളിച്ചു. ഒരു ചപ്പല്‍ എടുത്ത് കൊണ്ട് അയാളോട് അത് ധരിക്കാന്‍ പറഞ്ഞു.
അയാള്‍ അത് ധരിച്ചതിന് ശേഷം കുറച്ച് നടന്നു നോക്കാന്‍ പറഞ്ഞു. കുറച്ച് നടന്നു നോക്കിയപ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഒരനുഭൂതി. കല്ലിലും മുള്ളിലും നടന്നു തേഞ്ഞ കാലിന് ഇപ്പോള്‍ യാതൊരു പ്രയാസവും തോന്നുന്നില്ല. രണ്ടു മൂന്നു പേരെ കൂടി അടുത്ത് വിളിച്ച് ചപ്പല്‍ ധരിക്കാന്‍ കൊടുത്തു. അവരും അത് പോലെ ധരിച്ചു. അവരുടെ അനുഭവം കേട്ട് മറ്റുള്ളവരും ചെരുപ്പ്‌ ധരിക്കാന്‍ തിരക്ക് കൂട്ടി.
കൊണ്ട് വന്ന സാമ്പിള്‍ തീര്‍ന്നു പോയി. ഇനി ചെരുപ്പ്‌ വേണമെങ്കില്‍ പൈസ വേണമെന്നായി അയാള്‍. തരാം എന്ന് ജനങ്ങള്‍ സമ്മതിച്ചു.
അയാള്‍ ഉടന്‍ തന്നെ അടുത്ത കണ്ടയിനര്‍ കൊടുത്തയക്കാന്‍ കമ്പനിയിലേക്ക് വിളിച്ച് പറഞ്ഞു.
ഇതില്‍ രണ്ടാമത് പറഞ്ഞ വ്യക്തിയെയാണ് എം ബി  എ ക്ലാസ്‌ റൂമുകളില്‍ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്.
ശുഭം...

ചിത്രത്തിന് കടപ്പാട് : boolokam..

No comments:

Post a Comment

Note: only a member of this blog may post a comment.