Monday, August 29

ഈദ്‌ മുബാറക്‌

     പരിശുദ്ധ റമളാന്‍ വിട പറഞ്ഞു. റമളാനിന്‍റെ ദിനരാത്രങ്ങളിലെ സല്‍ക്കര്‍മ്മങ്ങളുടെ ചൈതന്യം വരും നാളുകളിലും നമ്മില്‍ പ്രതിഫലിക്കട്ടെ.
     ഇനി ആഹ്ലാദാരവങ്ങളുടെ ചെറിയ പെരുന്നാള്‍ ദിനങ്ങള്‍. തക്ബീര്‍ധ്വനികളാല്‍ മുഖരിതമായ ഈദുല്‍ഫിത്തറിന്‍റെ പൊന്‍പുലരികളെ നമുക്ക് നിറമനസ്സുകളോടെ വരവേല്‍ക്കാം. മൈലാഞ്ചിയും അത്തറും ആടയാടകളും ആഭരണങ്ങളും അരങ്ങ് കൊഴുപ്പിക്കുന്ന ആവേശത്തിമിര്‍പ്പിലേക്ക് നമുക്കേവരെയും ആശ്ലേഷിച്ചാനയിക്കാം. സ്നേഹബന്ധങ്ങള്‍, ആശംസകളുടെ നാലു വരികളിലൊതുങ്ങാതെ, സീമകള്‍ ലംഘിച്ച് നമുക്കിടയില്‍ സുദൃഢമാവട്ടെ....
     ആര്‍പ്പുവിളികളും ആടിത്തിമര്‍പ്പുമില്ലാതെ നാഥന്‍റെ പൊരുത്തത്തിലായി ഈ സുദിനങ്ങള്‍ ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് മാത്രം ഹൃദയംഗമമായി പ്രാര്‍ത്ഥിച്ചു കൊള്ളുന്നു.   
     കാരുണ്യവാനും കരുണാനിധിയുമായ റബ്ബിന്‍റെ വചനങ്ങള്‍ വാനിലുയരട്ടെ. അതിന്‍റെ അലയൊലി ആകാശ ലോകങ്ങളില്‍ പ്രതിധ്വനിക്കട്ടെ..   
الله اكبر الله اكبر الله اكبر
لاالاه الالله
الله اكبر الله اكبر
وللله الحمد
(അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍,
ലാ ഇലാഹ ഇല്ലള്ലാഹു
അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍
വലില്ലാഹി ല്‍ഹംദ്)
ഏവര്‍ക്കും ഈദുല്‍ഫിത്തര്‍ ആശംസകള്‍.

No comments:

Post a Comment

Note: only a member of this blog may post a comment.