Tuesday, July 19

മലയാളത്തില്‍ എങ്ങനെ ഈസിയായി ടൈപ്പ് ചെയ്യാം

മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടത്‌ വളരെ അത്യന്താപേക്ഷിതമാണ്.ഫേസ്ബുക്കും ഓര്‍ക്കുട്ടും കൂട്ടവും ഉള്‍പ്പെടയുള്ള പല സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മലയാളികള്‍ മലയാളം സുലഭമായി കൈകാര്യം ചെയ്യുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
Language ‘MALAYALAM’ SELECT ചെയ്ത് താഴെ 32 BIT സെലക്ട്‌ ചെയ്യുക.
പിന്നീട് താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
റണ്‍ ചെയ്ത് പോവുക.
ഇന്‍സ്റ്റാള്‍ കമ്പ്ലീറ്റ്‌ ആയാല്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്യുക
വീണ്ടും ഓപ്പണ്‍ ചെയ്ത് MS WORD തുറക്കുക. വലത്തു സൈഡില്‍ താഴെ  ലാംഗ്വേജ്‌ ബാറില്‍ മലയാളം ക്ലിക്ക് ചെയ്യുക.
Ctrl+shift  ചെയ്‌താല്‍ language മാറ്റിക്കൊണ്ടിരിക്കാം. മലയാളം സെലക്ട്‌ ആയാല്‍ മ എന്ന അക്ഷരവും കുറെ ചിഹ്നങ്ങളും കാണാം.   
ഇനി വാക്കുകള്‍ തെറ്റ് ഒഴിവാക്കി പെര്‍ഫെക്റ്റ്‌ ആക്കി ടൈപ്പ് ചെയ്യാന്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-.
പലരും തെറ്റായി ടൈപ്പ് ചെയ്യുന്നത് ശ്രദ്ധിക്കുന്നില്ല.  
കുറച്ചു പ്രയത്നിച്ചാല്‍ ശരിയായ വാക്ക് തന്നെ ഈ സോഫ്റ്റ്‌വെയറില്‍ നിന്നും ടൈപ്പ് ചെയ്തെടുക്കാന്‍ കഴിയും.
ശരിയായ് വാക്ക് ടൈപ്പ് ചെയ്യാന്‍ പ്രയാസമാണെന്ന് അറിയാം.
CONTROL + K അമര്‍ത്തിയാല്‍ ശരിയായ പദം സെലക്ട്‌ ചെയ്യാം
പിന്നെ ഇംഗ്ലീഷില്‍ വാക്കുകള്‍ മാറ്റിയും മറിച്ചും ടൈപ്പ് ചെയ്തു നോക്കുക. അപ്പോഴും ശരിയായ പദം കിട്ടും.
ഉദാ: പട്ടിത്തര എന്നു വരുന്നത് പട്ടിത്തറ എന്നാണ് എഴുതേണ്ടത്. PATTITTHARA  എന്നെഴുതിയാല്‍ ശരിക്കുള്ളത് കിട്ടും.
കാലാവസനകള് എന്നുള്ളത് കലാവാസനകള്‍ (KALAAVAASANAKAL) എന്നെഴുതിയാല്‍ ശരിയായത് കിട്ടും.
ഇങ്ങനെ ടൈപ്പ് ചെയ്തു പരിശീലിക്കുക.
WORD ല്‍  ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ശരിയായ വാക്കുകളുടെ അഞ്ചാറു  ഓപ്ഷനുകള്‍ എടുത്തു കാണിക്കാറുണ്ട്.
ആ പദം സെലക്ട്‌ ചെയ്യാന്‍ CNTROL+1 (ഒന്നാമത്തെ വാക്ക്‌ ആണെങ്കില്‍, രണ്ടാമത്തെ വാക്കാണെങ്കില്‍ (CONTROL+2) അമര്‍ത്തിയാല്‍ അതും സെലക്ട്‌ ആവും.   
പിന്നെ ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കുറച്ചു ശ്രമകരമാണ്. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്‌താല്‍ അതെ പടി വരണമെന്നില്ല.
അപ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ സ്പെല്ലിംഗ് മാറ്റിക്കൊടുക്കാനാണ്.
ഉദാ: ച്രോനിക്‌ (chronic) എന്നാണ് ഇത്.  ക്രോണിക് എന്ന് വരാന്‍ (kronik)  എന്നടിക്കണം.  
വാക്കുകള്‍ ശരിക്കും  വരാത്ത പക്ഷം മുറിച്ചും കൊടുക്കാം
ഉദാ: കണ്ണീര്‍പ്പാടം
(kanneerppaadam) എന്ന് കൂട്ടി എഴുതിയാല്‍ ശരിക്കും വരില്ല. പകരം kanneer എന്നെഴുതി ‘കണ്ണീര്‍’ സെലക്ട്‌ ചെയ്യുക. പിന്നെ സ്പേസ് വിടാതെ അതിനു തുടര്‍ച്ചയായി ppaadam എന്നടിക്കുക.
കന്നീര്‍പ്പാദം കണ്ണീര്‍പ്പാടം ആയി മാറും.   
എല്ലാവരും ഈ സോഫ്റ്റ്‌വെയര്‍ നന്നായി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആശംസകളോടെ.  

2 comments:

  1. മലയാളം ഡോട്ട് നെറ്റ് ഉപയോഗിച്ച് എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കും:
    http://www.zephyreonline.com/downloads/MalayalamDotNet_v1.msi

    ഈ സോഫ്റ്റ്‌വെയറിന്‍റെ 400-ല്‍ പരം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വേര്‍ഷനും ലഭ്യമാണ്:
    http://www.zephyreonline.com/downloads/MDNv2 Information.pdf

    ReplyDelete
  2. I tried this software. But I got a message that it would harm my computer and my anti wirus itself blocked the installation

    ReplyDelete

Note: only a member of this blog may post a comment.