Tuesday, June 7

രാം ദേബിന്‍റെ സമരം ആര്‍ക്കു വേണ്ടി?

ഗാന്ധിയനായ അണ്ണാ ഹസാരെയുടെ ചുവടു പിടിച്ച് കോണ്‍ഗ്രസിനെതിരെ താഴം കളിക്കാന്‍ ഇറങ്ങിയ രാം ദേബ് ആരുടെ കളിപ്പാവയാണ്? ശരിക്കും സംശയിക്കേണ്ടതല്ലേ- രാം ദേബിനെ കീ കൊടുത്തു വിട്ട കരങ്ങള്‍ ആരുടേതാണെന്ന്.?
തീര്‍ച്ചയായും!!!!!!!
ഭരണമെന്ന പാനപാത്രം ചുണ്ടില്‍ നിന്നും തട്ടി തെറിപ്പിക്കപ്പെട്ടപ്പോള്‍ ബി ജെ പി വര്‍ഗീയ കാര്‍ഡ്‌ കളിക്കുകയാണ്. ഭരണം കിട്ടിയപ്പോള്‍ ഗുജറാത്തിലും മറ്റും വര്‍ഗീയ കലാപം ശ്രിഷ്ടിച്ച് മുസ്ലിംകളെ കൊന്നു തള്ളിയ ബി ജെ പി അടുത്ത കളിക്ക് കോപ്പ് കൂട്ടിയിരിക്കുകയാണ്.രാം ദേബ് എന്ന സന്യാസിയുടെ അസ്ഥിത്വം തീര്‍ച്ചയായും പരിശോധിക്കപ്പെടെണ്ടാതാണ്. രാം ദേബ് എന്താണ് ലക്‌ഷ്യം വെക്കുന്നത്? നിരാഹാര സമരവും സത്യഗ്രഹവും സംഘടിപ്പിച്ച് ഹിന്ദു വോട്ടുകള്‍ ബി ജെ പി ക്ക് അനുകൂലമാക്കി മറ്റാമെന്നോ? അതി മോഹമാണ് സന്യാസീ. അതി മോഹം. ഭാരതം ഇനി ബി ജെ പി ക്ക് വോട്ട് ചെയ്യുമെന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍, ചിറിയില്‍ ഒലിക്കുന്ന വെള്ളം അങ്ങ് തുടച്ചേക്ക്. മുമ്പ്‌ ഹിന്ദുത്വ നേതൃത്വം മുന്‍ നിര്‍ത്തി ഹിന്ദു വോട്ടുകള്‍ സംഘടിപ്പിക്കാന്‍ വളരെ എളുപ്പമായിരുന്നു. സോണിയ ഗാന്ധി ഇറ്റലിക്കാരി എന്നും പറഞ്ഞ് ബി ജെ പി കാട്ടിക്കൂട്ടിയ പേക്കൂത്ത്‌ ഇനി ആവര്‍ത്തിക്കപ്പെടില്ല.  ഇനി ബി ജെ പി ക്ക് നാവിട്ടടിക്കാന്‍ അവസരം കൊടുക്കാത്ത വിധം കോണ്‍ഗ്രസ്‌ രാഹുലിനെ നേതാവാക്കി. ഒന്നാന്തരം ഹിന്ദു. പിന്നെ അച്യുതാനന്ദന്‍ തന്നെ വിശേഷിപ്പിച്ച അമുല്‍ പുത്രന്‍. ഇവിടെ അവസാനിച്ചോ, രാഹുല്‍ വാളെടുത്ത് വെട്ടിയിട്ടു തുടങ്ങിയില്ലേ- സ്വന്തം പാര്‍ട്ടിയില്‍ തന്നെ കുലക്കാത്ത വാഴ പോലെ നിന്ന മുസ്ലിം ക്രിസ്ത്യന്‍ നേതാക്കളെ. ഇതിലപ്പുറം എന്താണ് ഒരു ഹിന്ദുവായ രാഹുല്‍ ചെയ്യേണ്ടത്‌?.   

രാം ദേബ് ചിന്തിക്കാതെ പോയ ചില കാര്യങ്ങള്‍ ഉണ്ട്. അഴിമതി നടത്തിയത്‌ കോണ്‍ഗ്രസ്‌ അല്ല. യു പി എ യിലെ സഖ്യകക്ഷികള്‍ ആണ്. എന്ന് മാത്രമല്ല, പ്രധാനമന്ത്രിയും, കോണ്‍ഗ്രസ്‌ നേതാക്കളും അഴിമതി ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുമില്ല താനും.ഉള്‍പ്പെട്ട നേതാക്കള്‍ ഇപ്പോള്‍ അഴിക്കുള്ളിലാണ്.   അഴിമതി നടത്തിയ സഖ്യ കക്ഷികള്‍ക്കും നേതാക്കള്‍ക്കും ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കിക്കഴിഞ്ഞു. ഡി എം കെ തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടി. എന്നാല്‍ കോണ്‍ഗ്രസിനു സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുകയുമുണ്ടായി. അസമില്‍ കോണ്‍ഗ്രസ്‌ വന്‍ ഭൂരിപക്ഷം നേടി. കേരളത്തില്‍ തിളക്കം മങ്ങിയെങ്കിലും ഭരണം കോണ്‍ഗ്രെസ് തിരിച്ചു പിടിച്ചു. പോണ്ടിച്ചേരിയില്‍ മികച്ച വിജയം. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്‌, ജനം ഇപ്പോഴും കോണ്‍ഗ്രെസിനു ഒപ്പമാണ്. അത് ഭരണ നേട്ടമാണ്. വികസന, ജനമുന്നേറ്റ നയങ്ങള്‍ ജനങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതേ ബി ജെ പി ഭരണത്തില്‍ ഇരുന്നപ്പോള്‍, രാജ്യത്തിന്‌ വേണ്ടി രക്തസാക്ഷിത്വം വഹിച്ച ജവാന്മാരുടെ ശവപ്പെട്ടിയില്‍ വരെ കുംഭകോണം നടത്തിയതാണ്. ‘ഇന്ത്യ ഷയിനിംഗ്’ എന്ന വ്യാജ മുദ്രാവാക്യം മുഴക്കി ജനങ്ങളെ വിഡ്ഢിയാക്കി വോട്ട് നേടാന്‍ നോക്കിയ ബി ജെ പി ഇതിലും തരം താണ കളികള്‍ കളിച്ചേക്കും.

    ഇനി രാം ദേബ് ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതൊരു അപേക്ഷ കൂടിയാണ്. താങ്കള്‍ ഒരു യഥാര്‍ത്ഥ സന്യാസി ആണെങ്കില്‍ വര്‍ഗീയ ഫാഷിസ്റ്റ്‌ ശക്തികളുടെ താളത്തിനൊത്തു തുള്ലാതിരിക്കണം. ഭാരതീയ ജനത കഴുതകള്‍ അല്ല. താങ്കളുടെ രാഷ്ട്രീയ ലക്ഷ്യം ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. അത് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ്‌ താങ്കളെ രായ്ക്കുരാമാനം പൊക്കിയത്. നിങ്ങള്‍ കടുംപിടുത്തം ഒഴിവാക്കാതെ സര്‍ക്കാരിനെതിരെ സമരം തുടരുകയാണെങ്കില്‍ അതിന്‍റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ദയവുചെയ്ത് ഇന്ത്യയെ കുട്ടിച്ചോറാക്കരുത്. അണ്ണാ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ലോക്പാല്‍ ബില്‍ രൂപീകരിക്കാന്‍ യു പി എ സര്‍ക്കാര്‍ തയാറായി. പക്ഷെ നിങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അല്ലെങ്കില്‍ ഈ മതേതര രാഷ്ട്രത്തില്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള വ്യവസ്ഥകള്‍ നിലവില്‍ വരണമെന്ന് ആഗ്രഹിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം. ബാക്കിയുള്ള കോടാനുകോടി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടോ? ഇല്ലല്ലോ? ലോകത്തെ ബാക്കിയുള്ള മുഴുവന്‍ പൌരന്മാരെയും നിങ്ങള്‍ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.
ബി ജെ പി യുടെ വര്‍ഗീയ കാര്‍ഡ്‌ നിങ്ങള്‍ക്ക്‌ മുന്നില്‍ വിലപ്പോയേക്കാം. പക്ഷെ സ്നേഹവും മതമൈത്രിയും പുലരണമെന്ന് ആഗ്രഹിക്കുന്ന ഭാരതീയരെ വരും നാളുകളില്‍ വേദനയുടെ ആഴക്കയങ്ങളിലെക്ക് തള്ളി വിടരുത്‌. ഒരു ജനത മുഴുവന്‍ നിങ്ങളെ വെറുക്കാന്‍ കാരണമാവും. ഏറ്റവും നീചനായ സന്യാസിയായി നിങ്ങള്‍ നാളെ ലോകം മുഴുവന്‍ അറിയപ്പെടും. ഇന്ന് നരേന്ദ്ര മോഡിയെ ലോകം മുഴുവന്‍ വെറുക്കുന്നത് പോലെ.
മറ്റൊരു ഗുജറാത്ത്‌ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനകളോടെ.  
No comments:

Post a Comment

Note: only a member of this blog may post a comment.