Saturday, June 4

ഇസ്ലാം എന്താണെന്ന്‍ സിനിമകള്‍ പറയുന്നത്


കുറെ കാലങ്ങളായി മലയാള സിനിമകളില്‍ ഒരു തരം താണ പ്രവണത കടന്നു കൂടിയതായി കണ്ടു വരുന്നു. ഇസ്ലാമിന് മറ്റെന്തോ വ്യാഖ്യാനങ്ങള്‍ നല്‍കാനാണ് പല സിനിമകളും ശ്രമിക്കുന്നത്. ഇസ്ലാം പലപ്പോഴും സിനിമകള്‍ പറയുന്നതില്‍ നിന്നും എത്രയോ വിഭിന്നമാണ് താനും. തെറ്റായ വ്യാഖ്യാനം നല്‍കുന്നതിന് പലപ്പോഴും സ്ത്രീ കഥാപാത്രങ്ങളെയാണ് ഉപകരണമാക്കുന്നത്. മുസ്ലിം സ്ത്രീകള്‍ ഹിന്ദുക്കളെ പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും അതിനു ഇസ്ലാമിക മാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാനമായും ശ്രദ്ധയില്‍പെട്ടിരിക്കുന്നത്.
ഇങ്ങനെ പ്രണയിക്കുന്ന പെണ്ണുങ്ങള്‍ വീരവാദം മുഴക്കുന്നത് കാണാം ഞങ്ങള്‍ അഞ്ചു നേരം നിസ്കരിക്കുന്ന മുസ്ലിംകള്‍ ആണെന്നും ആനയാണ് ചേനയാണ് എന്നുമൊക്കെ. എന്തിനാണ് ഇത്തരം കഥാപാത്രങ്ങളെക്കൊണ്ട് ഇത്തരം തരം താണ വാചകക്കസര്‍ത്തുകള്‍?. സത്യത്തില്‍ സംശയിച്ചു പോകുന്നു! ആര്‍ക്ക് വേണ്ടിയാണ് ഇത്തരം സിനിമകള്‍? മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയോ? അതോ മുസ്ലിം സ്ത്രീകളെ പ്രണയം നടിച്ച് വശീകരിച്ച് നശിപ്പിക്കാന്‍ കച്ചകെട്ടി നടക്കുന്ന വര്‍ഗീയ വാദികള്‍ക്ക്‌ വേണ്ടിയോ?
ഇത്തരം സിനിമകളുടെ ഗതിയെന്താണ്?
ഇത്തരം എത്ര സിനിമകള്‍ പൊട്ടിപ്പോകുന്നു? കേരളത്തിലെ ഒരു പ്രവണത എന്തെന്നാല്‍ മുസ്ലിം കഥ പറയുന്ന സിനിമകള്‍ വളരെ അപൂര്‍വമായി വിജയിക്കുന്നു എന്നതാണ്.
ഇതിന്‍റെ കാരണം ആരും ചിന്തിക്കുന്നു പോലുമില്ല
ഒന്നാമതായി, പ്രധാനമായും മറ്റു മതസ്ഥര്‍ക്ക്‌ സ്വാഭാവികമായും എതിര്‍ സമുദായത്തെക്കുറിച്ചുള്ള കഥ കേള്‍ക്കാന്‍ താല്പര്യം പൊതുവേ കുറവാണ് എന്നതാണ്. ചിലതൊന്നും ഉള്‍ക്കൊള്ളാന്‍ ആവുകയില്ല.
രണ്ടാമത്‌, മുസ്ലിം കഥാപാത്രങ്ങള്‍ അണിനിരക്കുന്ന സിനിമകള്‍ കാണാന്‍ കുറഞ്ഞത് മുസ്ലിംകള്‍ എങ്കിലും വേണമല്ലോ? പക്ഷെ എവിടെയാണ് മുസ്ലിംകള്‍? ഭൂരിഭാഗം മുസ്ലിം കുടുംബ നാഥമ്മാരും  വിദേശത്താണ്. മലബാറിലെ ഭൂരിപക്ഷം കുടുംബങ്ങളും കുടുംബ സമേതം സിനിമാ തിയേറ്ററില്‍ പോവാറില്ല എന്നതാണ് വസ്തുത. ചില പരിഷ്കാരികള്‍ ഇതിനു അപവാദമാണ് എന്ന സത്യം മറച്ചു വെക്കുന്നില്ല.
അതെന്തെങ്കിലുമാകട്ടെ, ഞാന്‍ പറഞ്ഞു വരുന്നത് സിനിമകളിലെ ചില പ്രയോഗങ്ങളെ കുറിച്ചാണ്. ഇസ്ലാമിക നിയമങ്ങളും സംഹിതകളും ഏതെങ്കിലും സിനിമാക്കാരന് മുക്കാല്‍ ചക്രത്തിന് വളച്ചൊടിച്ച് വ്യാഖ്യാനിക്കനുള്ളതല്ല. ഉദാഹരണത്തിന്, ഹിന്ദുവിനെ സ്നേഹിക്കുന്ന ഒരു മുസ്ലിം പെണ്‍ കഥാപാത്രം വീരവാദം മുഴക്കുകയാണ് താന്‍ അഞ്ചു നേരം നിസ്കരിക്കുന്ന മുസ്ലിം ആണെന്ന്. അത് കൊണ്ട് പ്രണയം മറ്റെന്തോ ആണെന്നും ഇസ്ലാമിക നിയമങ്ങള്‍ ഇതിനെ വിലക്കാന്‍ പാടില്ലെന്നും എന്നാണോ ഈ കുട്ടി ധരിച്ചു വെച്ചിരിക്കുന്നത്.
എങ്കില്‍ ഈ തിരക്കഥ എഴുതുന്നവരുടെ അറിവിലേക്കായി പറയുകയാണ്‌. നിസ്കാരം എന്നത് ഒരു കര്‍മ്മം എന്നതിലുപരി അല്ലാഹുവുമായുള്ള ഒരു സംഭാഷണമാണ്. മനുഷ്യന്‍ അല്ലാഹുവിനെ ആരാധിക്കാനായി ശ്രിഷ്ടിക്കപെട്ടിരിക്കുന്നു എന്നാണ് ഇസ്ലാം പറയുന്നത്. അത് കൊണ്ട് തന്നെ അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസരിക്കലാണ് ഇസ്ലാം. നിസ്കാരവും നോമ്പും സകാത്തും ഹജ്ജും മറ്റു സല്‍കര്‍മ്മങ്ങളും ഈ അനുസരണയാണ് സൂചിപ്പിക്കുന്നത്.
ഇതില്‍ നിന്നും വേറിട്ട്‌ പ്രണയപരവശരായി മതം മാറിയോ അല്ലാതെയോ എല്ലാവരെയും ധിക്കരിച്ച് കാമുകനോടൊപ്പം ഓടുന്ന ഇത്തരം കഥാപാത്രങ്ങള്‍ വിളിച്ചു കൂവുന്നത് വങ്കത്തരം മാത്രമാണ്. ഇസ്ലാമിനെക്കുറിച്ച് ശരിക്കും അറിയാവുന്നവര്‍ക്ക് ഇതൊരു തരം വിരോധാഭാസമായി അനുഭവപ്പെടുന്നു എന്നതാണ് വസ്തുത. ഏതെങ്കിലും തല തെറിച്ച പെണ്ണിന്‍റെ സൗകര്യത്തിനു വ്യാഖ്യാനിക്കാള്ളുതല്ല ഇസ്ലാം എന്ന്‍ നിസ്സംശയം പറയട്ടെ.
ഇത്തരം കഥാപാത്രങ്ങളെ പടച്ചുവിടുന്ന സിനിമക്കാര്‍ എന്ത് തന്നെ ലക്‌ഷ്യം വെച്ചാലും ശരി, ഒരു സത്യം പറയാം, ഖുര്‍ആന്‍ നില നില്‍ക്കുന്നിടത്തോളം ഇസ്ലാം നിങ്ങള്‍ക്ക്‌ മാറ്റി മറിക്കാനാവില്ല.  ഏതെങ്കിലും വിവരദോഷികളായ മുസ്ലിംകളെ അനുകൂലമായി നിങ്ങള്‍ക്ക്‌ കിട്ടിയേക്കാം.അവര്‍ ഇസ്ലാമിന് യാതൊരു നഷ്ടവും വരുത്തി വെക്കുന്നില്ല എന്ന് മാത്രമല്ല, അവര്‍ സ്വയം നഷ്ടത്തില്‍ ആയിത്തീരുകയും ചെയ്യുന്നു. അവര്‍ ആരും ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല. യഥാര്‍ത്ഥ മുസ്ലിംകള്‍ പൂര്‍ണമായും അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും സ്നേഹിക്കുന്നവരും അനുസരിക്കുന്നവരുമാണ്.  
ഇത്തരം സിനിമകളുടെ ഇതിവൃത്തം വായിച്ചറിഞ്ഞും ടി വി യില്‍ ചില സൈഡ് റിലേകള്‍ കണ്ടുമാണ് ഈയുള്ളവന്‍ ഇതെഴുതുന്നത്.  ഈ സിനിമകളുടെ പരസ്യങ്ങളില്‍ മിന്നി മറയുന്നത് ഇത്തരം പ്രയോഗങ്ങള്‍ ആയത് കൊണ്ടാണ് ഇങ്ങനെയൊരു ലേഖനം എഴുതാന്‍ തുനിഞ്ഞത്‌.
ഖുര്‍ആന്‍ ആര്‍ക്കും മാറ്റി മറിക്കാന്‍ ആവില്ല എന്നുകൂടി പറഞ്ഞു നിര്‍ത്താം . കാരണം അള്ളാഹു പറഞ്ഞു :”അതിനെ (ഖുര്‍ആന്‍)  ഇറക്കിയത് നാമാണ്, നാം തന്നെ അതിനെ കാത്തു സൂക്ഷിക്കുന്നതാണ്.  


 

1 comment:

  1. പരിശുദ്ധ ഖുർആൻ/അൽ ബഖറ 221 ബഹുദൈവവിശ്വാസിനികളെ - അവർ വിശ്വസിക്കുന്നത്‌ വരെ നിങ്ങൾ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ്‌ ബഹുദൈവവിശ്വാസിനിയെക്കാൾ നല്ലത്‌. അവൾ നിങ്ങൾക്ക്‌ കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികൾക്ക്‌ അവർ വിശ്വസിക്കുന്നത്‌ വരെ നിങ്ങൾ വിവാഹം കഴിപ്പിച്ച്‌ കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ്‌ ബഹുദൈവവിശ്വാസിയെക്കാൾ നല്ലത്‌. അവൻ നിങ്ങൾക്ക്‌ കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടർ നരകത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച്‌ സ്വർഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങൾ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാൻ വേണ്ടി തന്റെ തെളിവുകൾ അവർക്ക്‌ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.

    [Holy Qura'an 2:221]
    And do not marry polytheistic women until they believe. And a believing slave woman is better than a polytheist, even though she might please you. And do not marry polytheistic men [to your women] until they believe. And a believing slave is better than a polytheist, even though he might please you. Those invite [you] to the Fire, but Allah invites to Paradise and to forgiveness, by His permission. And He makes clear His verses to the people that perhaps they may remember.


    وَلَا تَنكِحُوا الْمُشْرِكَاتِ حَتَّىٰ يُؤْمِنَّ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلَا تُنكِحُوا الْمُشْرِكِينَ حَتَّىٰ يُؤْمِنُوا وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ أُولَـٰئِكَ يَدْعُونَ إِلَى النَّارِ وَاللَّـهُ يَدْعُو إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ﴿البقرة: ٢٢١﴾

    ReplyDelete

Note: only a member of this blog may post a comment.